കോവിഡ് മഹാമാരിക്കെതിരെ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച പ്രതിരോധ മരുന്നായ‌ കോവാക്‌സിന്റെ മൃഗങ്ങളിലെ പരീക്ഷണം വിജയമെന്ന് നിര്‍മാതാക്കള്‍

0

വാക്സിന്‍ കുത്തിവച്ച ഒരു ഇനം കുരങ്ങുകളില്‍ രോഗപ്രതിരോധ ശേഷി പ്രകടമായെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്. കോവാക്‌സിന്റെ മൃഗങ്ങളിലെ പരീക്ഷണത്തില്‍ വാക്‌സിന്‍ ഫലപ്രാപ്തി പ്രകടമാക്കുന്നുവെന്നാണ് ഭാരത് ബയോടെക് അറിയിച്ചത്.മരുന്ന് കുത്തിവച്ചശേഷം ഇവയെ ബോധപൂര്‍വ്വം വൈറസ് ബാധയേല്‍ക്കാന്‍ സാധ്യതയുള്ള സാഹചര്യങ്ങളിലേക്ക് വിടും. മരുന്ന് എത്രമാത്രം ഫലപ്രദമാണെന്ന് കണ്ടെത്തുകയാണ് ഇതിന്റെ ലക്ഷ്യം‌. ഐസിഎംആര്‍, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി എന്നിവയുമായി ചേര്‍ന്നാണ് ഭാരത് ബയോടെക് വാക്‌സിന്‍ വികസിപ്പിക്കുന്നത്. വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിക്കുന്നത് കമ്ബനി ഇതിനകം ആരംഭിച്ചിട്ടുണ്ട്.ഓക്സ്ഫഡ് സര്‍വകലാശാല വികസിപ്പിച്ച കോവിഡ് വാക്സിനായ കൊവിഷീല്‍ഡിനേക്കാള്‍ മികച്ച ഫലമാണ് കോവാക്സിന്‍ മൃ​ഗങ്ങളില്‍ പ്രകടിപ്പിച്ചത്. കൊവിഷീല്‍ഡ് വാക്സിന്‍ നല്‍കിയ മൃ​ഗങ്ങള്‍ക്ക് വൈറസിന്റെ സാന്നിദ്ധ്യത്തില്‍ രോ​ഗം പിടിപെട്ടില്ലെങ്കിലും വൈറസ് വാഹകരായി ഇവര്‍ മാറുന്നതായി കണ്ടെത്തിയിരുന്നു.

You might also like

Leave A Reply

Your email address will not be published.