കോവിഡ് പ്രതിസന്ധിക്ക് ശേഷം എഴുപതിനായിരം ഇന്ത്യക്കാര്‍ ഇതുവരെ ഖത്തറില്‍ നിന്നും നാട്ടിലേക്ക് മടങ്ങിയതായി ഇന്ത്യന്‍ അംബാസിഡര്‍ ഡോ.ദീപക് മിത്തല്‍
കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ട് ഉപയോഗിച്ച് നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നും മാധ്യമ പ്രവര്‍ത്തകരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ അംബാസഡര്‍ പറഞ്ഞുഖത്തറിലെ ഇന്ത്യന്‍ അംബാസഡറായി ചുമതലയേറ്റതിന് ശേഷം ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരുമായി നടത്തിയ ആദ്യ കൂടിക്കാഴ്ച്ചയില്‍ സംസാരിക്കുകയായിരുന്നു ഡോ ദീപക് മിത്തല്‍. കോവിഡ് പ്രതിസന്ധിയെ മറികടക്കാന്‍ ഇന്ത്യന്‍ പ്രവാസികള്‍ ഖത്തര്‍ ഭരണകൂടത്തോടൊപ്പം ഒറ്റക്കെട്ടായി നിന്നത് അഭിനന്ദനാര്‍ഹമാണ്. വിവിധ സംഘടനകള്‍, സ്ഥാപനങ്ങള്‍, വ്യക്തികള്‍ തുടങ്ങിയവരുടെ ആത്മാര്‍ത്ഥമായ സഹകരണമാണ് പ്രതിസന്ധിയെ അതിജീവിക്കാന്‍ സഹായിച്ചത്.