ഭൂമിയേറ്റെടുക്കല്‍ നടപടി വേഗത്തില്‍ പൂര്‍ത്തികരിച്ചാല്‍ നിര്‍മാണവും ഉടന്‍ തുടങ്ങാനാകുമെന്നാണ് അതോറിറ്റിയുടെ പ്രതീക്ഷ.മാഹി ബൈപ്പാസ് അവസാനിക്കുന്ന ജില്ലാ അതിര്‍ത്തിയായ അഴിയൂര്‍ മുതല്‍ കോഴിക്കോട് ബൈപ്പാസ് ആരംഭിക്കുന്ന വെങ്ങളം വരെയാണ് ആറുവരി പാത നിര്‍മിക്കുന്നത്. നാല്‍പത് കിലോമീറ്ററാണ് ദൂരം. നാല്‍പത്തിയഞ്ചുമീറ്ററാണ് വീതി. ഏകദേശം 1382 കോടി രൂപയാണ് ചിലവ് കണക്കാക്കുന്നത്. ഈ റൂട്ടിലെ പാലോളി, മൂരാട് പാലങ്ങള്‍ ആറുവരിയായി നിര്‍മിക്കാന്‍ പ്രത്യേക കരാറാണ് നല്‍കുന്നത്. കൊയിലാണ്ടിയില്‍ ബൈപ്പാസും നിര്‍മിക്കും.ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ വേഗത്തിലാണ് നീങ്ങുന്നത്. പക്ഷേ കൊയിലാണ്ടി ബൈപ്പാസിനെതിരെ പദ്ധതി പ്രദേശത്തുള്ളവരുടെ പ്രതിഷേധം തുടരുകയാണ്. നന്തിമുതല്‍ ചെങ്ങോട്ടുകാവ് വരെ പതിനൊന്നര കിലോമീറ്ററാണ് കൊയിലാണ്ടി ബൈപ്പാസ്. സാങ്കേതിക കുരുക്കില്‍ പെട്ട് കിടക്കുന്ന കോഴിക്കോട് ബൈപ്പാസ് വികസനം കൂടി നടപ്പാകുന്നതോടെ ജില്ലയിലെ ദേശീയപാത വികസനം പൂര്‍ത്തിയാകും.