കൊറോണയുടെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ല്‍ വി​​​വി​​​ധ തൊ​​​ഴി​​​ല്‍ സം​​​രം​​​ഭ​​​ക​​​ര്‍​​​ക്കാ​​​യി സം​​​രം​​​ഭ​​​ക​​​ത്വ വി​​​ക​​​സ​​​ന പ​​​ദ്ധ​​​തി​​​യു​​​മാ​​​യി കേ​​​ര​​​ള ഫി​​​നാ​​​ന്‍​​​ഷ​​​ല്‍ കോ​​​ര്‍​​​പ​​​റേ​​​ഷ​​​ന്‍ (​​​കെ​​​എ​​​ഫ്സി)

0

2021 മാ​​​ര്‍​​​ച്ചി​​​ന​​​കം 1000 സം​​​രം​​​ഭ​​​ക​​​ര്‍​​​ക്കു 300 കോ​​​ടി രൂ​​​പ ഏ​​​ഴു​​​ശ​​​ത​​​മാ​​​നം പ​​​ലി​​​ശ നി​​​ര​​​ക്കി​​​ല്‍ വാ​​​യ്പ ന​​​ല്‍​​​കു​​​മെ​​​ന്ന് കെ​​​എ​​​ഫ്സി ചെ​​​യ​​​ര്‍​​​മാ​​​ന്‍ ആ​​​ന്‍​​​ഡ് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ര്‍ ടോ​​​മി​​​ന്‍ ജെ. ​​​ത​​​ച്ച​​​ങ്ക​​​രി പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ അ​​​റി​​​യി​​​ച്ചു.10 ശ​​​ത​​​മാ​​​ണ് പ​​​ലി​​​ശ ഈ​​​ടാ​​​ക്കു​​​ക. എ​​​ന്നാ​​​ല്‍ മൂ​​​ന്നു​​​ശ​​​ത​​​മാ​​​നം സ​​​ര്‍​​​ക്കാ​​​ര്‍ സ​​​ബ്സി​​​ഡി​​​യാ​​​യി ന​​​ല്‍​​​കും. ഫ​​​ല​​​ത്തി​​​ല്‍ ലോ​​​ണെ​​​ടു​​​ക്കു​​​ന്ന ഒ​​​രാ​​​ള്‍​​​ക്ക് ഏ​​​ഴു​​​ശ​​​ത​​​മാ​​​നം പ​​​ലി​​​ശ മാ​​​ത്ര​​​മേ അ​​​ട​​​യ്ക്കേ​​​ണ്ടി വ​​​രി​​​ക​​​യു​​​ള്ളു. ലോ​​​ണെ​​​ടു​​​ക്കു​​​ന്ന​​​വ​​​രി​​​ല്‍ ര​​​ണ്ടു​​​വ​​​ര്‍​​​ഷം വ​​​രെ വി​​​ദേ​​​ശ രാ​​​ജ്യ​​​ത്ത് ജോ​​​ലി​​​ചെ​​​യ്യു​​​ക​​​യും അ​​​തു മ​​​തി​​​യാ​​​ക്കി നാ​​​ട്ടി​​​ലെ​​​ത്തി​​​യ​​​വ​​​രു​​​മാ​​​ണെ​​​ങ്കി​​​ല്‍ മൂ​​​ന്നു​​​ശ​​​ത​​​മാ​​​നം സ​​​ബ്സി​​​ഡി നോ​​​ര്‍​​​ക്ക റൂ​​​ട്ട്സ് ന​​​ല്‍​​​കും. അ​​​വ​​​രു​​​ടെ പ്ര​​​ത്യേ​​​ക പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യാ​​​ണി​​​ത്. അ​​​ങ്ങ​​​നെ​​​വ​​​രു​​​ന്പോ​​​ള്‍ വെ​​​റും നാ​​​ലു​​​ശ​​​ത​​​മാ​​​നം മാ​​​ത്ര​​​മേ ഇ​​​വ​​​ര്‍​​​ക്കു പ​​​ലി​​​ശ അ​​​ട​​​യ്ക്കേ​​​ണ്ട​​​തു​​​ള്ളു.നോ​​​ര്‍​​​ക്ക​​​യു​​​ടെ പ​​​ദ്ധ​​​തി പ്ര​​​കാ​​​രം ലോ​​​ണെ​​​ടു​​​ത്ത​​​യാ​​​ള്‍​​​ക്ക് കൃ​​​ത്യ​​​മാ​​​യ സ​​​മ​​​യ​​​ത്തി​​​നു​​​ള്ളി​​​ല്‍ തി​​​രി​​​ച്ച​​​ട​​​വു ന​​​ട​​​ത്തി​​​യാ​​​ല്‍ അ​​​ക്കൗ​​​ണ്ടി​​​ലേ​​​ക്ക് മൂ​​​ന്നു​​​ശ​​​ത​​​മാ​​​നം സ​​​ബ്സി​​​ഡി​​​തു​​​ക എ​​​ത്തും. പ​​​ദ്ധ​​​തി പ്ര​​​കാ​​​രം ഒ​​​രാ​​​ള്‍​​​ക്ക് 50 ല​​​ക്ഷം രൂ​​​പ​​​വ​​​രെ​​​യാ​​​ണ് വാ​​​യ്പ ല​​​ഭി​​​ക്കു​​​ക. സം​​​രം​​​ഭ​​​ക​​​ര്‍​​​ക്കു കൂ​​​ടു​​​ത​​​ല്‍ തു​​​ക ആ​​​വ​​​ശ്യ​​​മു​​​ണ്ടെ​​​ങ്കി​​​ല്‍ സി​​​എം​​​ഇ​​​ഡി​​​പി സ്കീ​​​മി​​​നു പു​​​റ​​​മേ മ​​​റ്റു സ്കീ​​​മു​​​ക​​​ളി​​​ലും അ​​​പേ​​​ക്ഷി​​​ക്കാം. ഐ​​​ടി സം​​​രം​​​ഭ​​​ക​​​ര്‍​​​ക്കു സ്വ​​​ന്ത​​​മാ​​​യി ഓ​​​ഫീ​​​സ് ഇ​​​ല്ലെ​​​ങ്കി​​​ലും ലോ​​​ണ്‍ അ​​​നു​​​വ​​​ദി​​​ക്കും.

You might also like

Leave A Reply

Your email address will not be published.