കുറഞ്ഞ ചെലവില്‍ മികച്ച യാത്രാസൗകര്യമൊരുക്കുന്ന ദോഹ മെട്രോ മാസങ്ങള്‍ക്ക്​ ശേഷം വീണ്ടും ഓടിത്തുടങ്ങിയത്​ യാത്രക്കാര്‍ക്ക്​ ഏറെ ആശ്വാസമായി

0

കോവിഡ്​ വ്യാപനത്തിന്‍െറ പശ്ചാത്തലത്തിലാണ്​ കഴിഞ്ഞ മാര്‍ച്ചില്‍ മെട്രോ അടക്കമുള്ള പൊതുവാഹനങ്ങള്‍ സേവനം നിര്‍ത്തിയത്​. എല്ലാ കോവിഡ്​ പ്രതിരോധ നടപടികളും സ്വീകരിച്ചാണ്​ സര്‍വിസ്​ സെപ്​റ്റംബര്‍ ഒന്നുമുതല്‍ പുനരാരംഭിച്ചിരിക്കുന്നത്​.ദോഹ മെട്രോയില്‍ ഇന്‍റര്‍നെറ്റ്​ സൗകര്യമൊരുക്കാന്‍ ഖത്തര്‍ റെയിലും വോഡഫോണ്‍ ഖത്തറും കൈകോര്‍ക്കുകയാണ്​. സെപ്​റ്റംബര്‍ ഒന്നുമുതല്‍ യാത്രക്കാര്‍ക്ക്​ വൈഫൈ സൗകര്യം ലഭിക്കുമെന്നാണ്​ ഖത്തര്‍ റെയില്‍ അറിയിച്ചിരുന്നത്​. മെട്രോയുടെ റെഡ്​, ഗ്രീന്‍, ഗോള്‍ഡ്​ ലൈനുകളിലെ എല്ലാ സ്​റ്റേഷനുകളിലും ട്രെയിനുകള്‍ക്കകത്തുമാണ്​ വൈഫൈ സൗകര്യം യാതക്കാര്‍ക്ക്​ ലഭ്യമാകുന്നത്​. നിലവില്‍ ഏതു​ കമ്ബനിയുടെ മൊ​ൈബല്‍ ഉപഭോക്​താക്കള്‍ക്കും ഖത്തറില്‍ റോമിങ്​ പരിധിയില്‍ ഉള്ളവര്‍ക്കുമടക്കം ദോഹ മെട്രോയിലോ സ്​റ്റേഷനില്‍ എത്തിയാലുടന്‍ വൈഫൈ സേവനത്തിനായി രജിസ്​റ്റര്‍ ചെയ്യാം. ഉടന്‍തന്നെ ഇന്‍റര്‍നെറ്റ്​ മൊബൈല്‍ ഫോണില്‍ ലഭ്യമായിത്തുടങ്ങും.ആദ്യ അരമണിക്കൂറില്‍ സേവനം സൗജന്യമാണ്​. പിന്നീട്​ പണം ഇൗടാക്കും. എത്രതുകയാണ്​ ഈടാക്കുക എന്നതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. ഒരു രജിസ്​ട്രേഷന്‍ നടത്തിയാല്‍ അന്നുമുഴുവന്‍ ഇന്‍റര്‍നെറ്റ്​ ഉപയോഗിക്കാന്‍ കഴിയും. യാത്രക്കാര്‍ക്ക്​ സൗകര്യപ്രദമായ രൂപത്തില്‍ തെര​െഞ്ഞടുക്കാന്‍ ഖത്തര്‍ റെയില്‍ നിരവധി പ്രീമിയം ഇന്‍റര്‍നെറ്റ്​ പ്ലാനുകളും ഒരുക്കുന്നുണ്ട്​. ഒരു ദിസം, ഒരാഴ്​ച, മാസം മുഴുവന്‍ ഇന്‍റര്‍നെറ്റ്​ ഉപയോഗിക്കാന്‍ കഴിയുന്ന പ്രീമിയം പ്ലാനുകള്‍ ലഭ്യമാണ്​. പദ്ധതി പൂര്‍ണമായി പ്രവര്‍ത്തനക്ഷമമാകുന്നതോടെ യാത്രയിലുടനീളം യാത്രികര്‍ക്ക്​ ഇടതടവില്ലാതെ വൈഫൈ സൗകര്യം ലഭ്യമാകും. മെട്രോയുമായി ബന്ധപ്പെട്ട എല്ലാ കേന്ദ്രങ്ങളിലും 37 സ്​റ്റേഷനുകളിലും ഇന്‍റര്‍നെറ്റ്​ ലഭ്യമാകും.ദോഹ മെട്രോ ശൃംഖലയിലുടനീളം ഇന്‍റര്‍നെറ്റ്​ ലഭ്യമാക്കുന്ന പദ്ധതിയില്‍ വോഡഫോണുമായി സഹകരിക്കാന്‍ കഴിയുന്നതില്‍ അതിയായ സന്തോഷമു​െണ്ടന്ന്​ ഖത്തര്‍ ​െറയില്‍ മാനേജിങ്​ ഡയറക്​ടറും സി.ഇ.ഒയുമായ എഞ്ചി. അബ്​ദുല്ല അല്‍ സുബൈഇ പറഞ്ഞു. മെട്രോയുടെ എല്ലാ ശൃംഖലകളിലും യാത്രയിലുടനീളം ഇന്‍റര്‍നെറ്റ്​ സേവനം ലഭിക്കുന്നതോടെ യാത്ര കൂടുതല്‍ സന്തോഷകരവും സൗകര്യപ്രദവുമാവുമെന്നും അദ്ദേഹം പറഞ്ഞു.കോവിഡ്​ പ്രതിരോധ നടപടികളെല്ലാം സ്വീകരിച്ചാണ്​ മെട്രോ യാത്രക്കാര്‍ക്ക്​ പ്രവേശനം നല്‍കുന്നത്​.യാത്രയിലുടനീളം കോവിഡ്​ പരിശോധിക്കുന്നുമുണ്ട്​. ഇഹ്​തിറാസ്​ ആപ്പില്‍ പച്ച സ്​റ്റാറ്റസ്​ ഉള്ളവര്‍ക്ക്​ മാത്രമേ പ്രവേശനമുള്ളൂ. 30 ശതമാനം യാത്രക്കാരെ മാത്രമേ അനുവദിക്കുന്നുള്ളൂ. 37.8 ഡിഗ്രി സെല്‍ഷ്യസില്‍ കുറവ്​ ശരീരോഷ്​മാവ്​ ഉള്ളവര്‍ക്ക്​ മാത്രമേ യാത്ര ചെയ്യാനാകൂ. എല്ലാവരുടെയും താപനില മുന്‍കൂട്ടി പരിശോധിക്കുന്നുണ്ട്​. എല്ലായിടവും നിശ്ചിത ഇടവേളകളില്‍ അണുനശീകരണം നടത്തുന്നുണ്ട്​. അതേസമയം, സര്‍വിസ്​ തുടങ്ങിയെങ്കിലും കഴിഞ്ഞ രണ്ടുദിവസങ്ങളിലും യാത്രക്കാര്‍ കുറവാണ്​. വരും ദിവസങ്ങളില്‍ കൂടുതല്‍ യാത്രക്കാര്‍ തങ്ങളുടെ പ്രിയ മെട്രോയെ ആശ്രയിച്ചുതുടങ്ങും.ദോഹ മെട്രോ റെഡ്​ലൈനിലെ ലെഗ്​തൈഫിയ മെട്രോ സ്​റ്റേഷന്‍ സെപ്റ്റംബര്‍ ഒന്നുമുതല്‍ പ്രവര്‍ത്തനമാരംഭിച്ചിരുന്നു. ഇതോടെ ദോഹ മെട്രോ ഗ്രീന്‍, റെഡ്, ഗോള്‍ഡ് ലൈനുകളിലായി 37 സ്​റ്റേഷനുകളും പ്രവര്‍ത്തനക്ഷമമായി.ദോഹ നഗരത്തിന്‍െറ തെക്കു​വടക്ക്, കിഴക്കുപടിഞ്ഞാറ് മേഖലകളെ തമ്മില്‍ ബന്ധിപ്പിക്കുന്നതാണ് ദോഹ മെട്രോ. 76 കിലോമീറ്ററാണ്​ ആകെ ദൂരം. ആകെ 37 സ്​റ്റേഷനുകള്‍​. ഗതാഗതക്കുരുക്കില്ലാതെയും പാര്‍ക്കിങ്​ പ്രശ്​നം ഇല്ലാതെയും യാത്ര നടത്താനാകു​െമന്നതാണ്​ മെട്രോയുടെ ഏറ്റവും വലിയ പ്രത്യേകത.മെട്രോ ഉപയോഗിച്ച്‌ ഖത്തറിലെ പ്രധാന ഷോപ്പിങ് മാളുകളില്‍ സുഗമമായി എത്താനാകും. നഗരത്തിലെ ഗതാഗതക്കുരുക്കില്‍പ്പെട്ട വലയാതെ കുറഞ്ഞ ചെലവില്‍ ഷോപ്പിങ് മാളുകളില്‍ എത്തിച്ചേരാം.

You might also like

Leave A Reply

Your email address will not be published.