കഴിക്കാന്‍ മാത്രമല്ല, സൗന്ദര്യ സംരക്ഷണത്തിനും ‘തക്കാളി’ !

0

ധാരാളം വിറ്റാമിനുകള്‍ നിറഞ്ഞ ഭക്ഷ്യ വസ്തുവാണ് ‘തക്കാളി’. ദഹനത്തിനും വിളര്‍ച്ചയകറ്റാനുമൊക്കെയായി നിരവധി നേട്ടങ്ങളാണ് തക്കാളി ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നതു വഴി ലഭിക്കുന്നത്. അതേസമയം സൗന്ദര്യ സംരക്ഷണത്തിനും ‘തക്കാളി’ ഉപയോഗിക്കുന്നത് നല്ലതാണെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. തിളക്കമാര്‍ന്ന മുടി, ചര്‍മം, ആരോഗ്യമുള്ള പല്ലുകള്‍, അസ്ഥികള്‍, എന്നിവയ്‌ക്കെല്ലാം തക്കാളി നല്ലതാണ്.

തക്കാളിയുടെ ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

  • ദഹന പ്രശ്‌നങ്ങളെ പ്രതിരോധിക്കാന്‍ ദിവസേന തക്കാളി കഴിക്കുന്നത് നല്ലതാണ്. മാത്രമല്ല മഞ്ഞപ്പിത്തം തടയുകയും ശരീരത്തിലെ വിഷവസ്തുക്കളെ ഫലപ്രദമായി നീക്കം ചെയ്യുകയും ചെയ്യുന്നു.
  • തക്കാളി നീര് തലയോട്ടിയില്‍ പുരട്ടി അരമണിക്കൂര്‍ കഴിഞ്ഞ് കഴുകിയാല്‍ താരന്റെ ശല്യം കുറയ്ക്കാം
  • ഹൈപ്പര്‍ ടെന്‍ഷന്‍ എന്നറിയപ്പെടുന്ന ഉയര്‍ന്ന രക്തസമ്മര്‍ദം ഉണ്ടാകുന്നതിന്റെ സാധ്യത കുറയ്ക്കുന്നതിനായി തക്കാളി ദിവസേന ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.
  • തക്കാളികൊണ്ടുണ്ടാക്കുന്ന ഫേസ്പാക്കുകള്‍ ചര്‍മത്തിലെ വരകളും ചുളിവുകളും നീക്കം ചെയ്യുന്നതിനും മുഖക്കുരു തടയുന്നതിനും ഫലപ്രദമാണ്. ചര്‍മത്തിലെ ജലാംശം നിലനിര്‍ത്താനും തക്കാളികൊണ്ടുള്ള പാക്കുകള്‍ സഹായിക്കും.
  • തക്കാളിജ്യൂസ് ശരീരത്തില്‍ പുരട്ടിയാല്‍ കടുത്ത സൂര്യതാപത്തില്‍ നിന്ന് രക്ഷനേടാനാകും.
  • ഇടത്തരം വലിപ്പമുള്ള നന്നായി പഴുത്ത തക്കാളിയുടെ നീരും ഒരു ടേബിള്‍സ്പൂണ്‍ ഒലീവ് ഓയിലും ചേര്‍ത്ത് മിക്‌സ് ചെയ്ത് മുഖത്ത് പുരട്ടാം. 15 മിനിട്ടിന് ശേഷം ചെറുചൂടുവെള്ളത്തില്‍ കഴുകാം. ചര്‍മം വരളുന്നത് തടയാന്‍ ആഴ്ചയില്‍ രണ്ട് ദിവസം ഇത് ചെയ്യാം.
  • ചര്‍മത്തിന്റെ തിളക്കം കൂട്ടാന്‍ തക്കാളിയുടെ നീര് ചര്‍മത്തില്‍ പുരട്ടി മസാജ് ചെയ്യാം. 15 മിനിട്ടിന് ശേഷം തണുത്തവെള്ളം ഉപയോഗിച്ച്‌ കഴുകികളയാം. ഒരാഴ്ച എല്ലാദിവസവും ചെയ്താല്‍ ചര്‍മത്തിന് വ്യത്യാസമുണ്ടാവും.
  • നന്നായി പഴുത്ത ഒരു തക്കാളിയുടെ നീരും രണ്ട് ടീസ്പൂണ്‍ നാരങ്ങാനീരും തൈരും ചേര്‍ത്ത് മിക്‌സ് ചെയ്യുക. ഇത് മുഖത്ത് പുരട്ടിയ ശേഷം 15 മിനിട്ടിന് ശേഷം ചെറുചൂടുവെള്ളത്തില്‍ കഴുകാം.
  • തക്കാളിനീരും ഓറഞ്ചു നീരും സമം ചേര്‍ത്ത് അരിപ്പൊടിയില്‍ മിക്‌സ് ചെയ്ത് മുഖത്ത് പുരട്ടുന്നത് മുഖക്കുരു തടയാന്‍ നല്ലതാണ്.
  • ഒരു സ്പൂണ്‍ ഉരുളക്കിഴങ്ങ്ചാറ്, അരസ്പൂണ്‍ തക്കാളിനീര് എന്നിവ യോജിപ്പിച്ച്‌ മുഖത്ത് പുരട്ടി അഞ്ച് മിനിട്ട് കഴിഞ്ഞ് ചെറുചൂടുവെള്ളത്തില്‍ കഴുകി കളയുക. ഇത് മുഖകാന്തി വര്‍ദ്ധിക്കാന്‍ സഹായിക്കുന്നു.
You might also like

Leave A Reply

Your email address will not be published.