ഐ എസ് എല്ലിലേക്ക് പുതിയ ടീമിനെ ക്ഷണിച്ച്‌ എഫ് എസ് ഡി എല്‍ രംഗത്ത്

0

താല്പര്യമുള്ള ടീമുകള്‍ക്ക് ബിഡ് സമര്‍പ്പിക്കാം. ഒരു ടീമിന് മാത്രം നേരിട്ട് പ്രവേശനം നല്‍കാന്‍ ആണ് ഐ എസ് എല്‍ അധികൃതര്‍ ഉദ്ദേശിക്കുന്നത്. ഡെല്‍ഹി, ലുധിയാന, കൊല്‍ക്കത്ത, അഹമ്മദാബാദ്, സിലിഗുരി, ഭോപ്പാല്‍ എന്നീ നഗരങ്ങളില്‍ നിന്നുള്ള ടീമുകള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബര്‍ 14 ആണ്.പുതിയ ടീമിനെ ക്ഷണിച്ചു എങ്കിലും ഇത് ഈസ്റ്റ് ബംഗാളിനെ ഐ എസ് എല്ലില്‍ എത്തിക്കാന്‍ ഉള്ള ഔദ്യോഗിക നടപടികള്‍ക്ക് വേണ്ടി മാത്രമാണ്. പുതിയ സ്പോണ്‍സറെ ലഭിച്ച ഈസ്റ്റ് ബംഗാള്‍ ഉടന്‍ ഐ എസ് എല്ലില്‍ എത്തും എന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ഈസ്റ്റ് ബംഗാള്‍ മാത്രമാകും ബിഡ് സമര്‍പ്പിക്കുന്നത് എന്നാണ് ലഭിക്കുന്ന വിവരം. സെപ്റ്റംബര്‍ അവസാനത്തോടെ ഈസ്റ്റ് ബംഗാളിന്റ ഐ എസ് എല്‍ പ്രവേശനം ഐ എസ് എല്‍ ഔദ്യോഗികമായി പ്രഖ്യാപിക്കും. ഈസ്റ്റ് ബംഗാള്‍ കൂടെ എത്തിയാല്‍ ഐ എസ് എല്ലില്‍ 11 ടീമുകള്‍ ആകും.

You might also like

Leave A Reply

Your email address will not be published.