ഐക്കണിക്ക് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡിന്റെ പുതിയ മോഡലായ മീറ്റിയോര്‍ 350 ഫയര്‍ബോള്‍ നിരത്തിലെത്താന്‍ ഒരുങ്ങുകയാണ്

0

പുത്തന്‍ മോഡലിനെ ഏറെ പ്രതീക്ഷയോടെയാണ് വാഹനപ്രേമികള്‍ കാത്തിരിക്കുന്നത്. ഇതിനോടകം നിരവധി തവണ പരീക്ഷണയോട്ടത്തിന്റെ ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ പുറത്തുവന്നിട്ടുള്ള ഈ വാഹനത്തിന്റെ സ്‌കെയില്‍ മോഡല്‍ ചിത്രവും ഇപ്പോള്‍ എത്തിയിരിക്കുന്നു. റഷ്‌ ലൈനാണ് ഈ ചിത്രം പുറത്തുവിട്ടത്.റോയല്‍ എന്‍ഫീല്‍ഡിന്റെ ജെ10 പ്ലാറ്റ്‌ഫോമിലാണ് ഈ വാഹനം നിര്‍മിക്കുന്നത്. ഈ മോഡല്‍ തണ്ടര്‍ബേഡ് 350യുടെ പകരക്കാരനായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. റോയല്‍ എന്‍ഫീല്‍ഡ് തണ്ടര്‍ബേഡ് എക്‌സുമായി സാമ്യുള്ള ഡിസൈനാണ് മീറ്റിയോര്‍ 350 ഫയര്‍ബോളിനുള്ളത്.

You might also like

Leave A Reply

Your email address will not be published.