ഇ​ന്ത്യ​യി​ല്‍ കോ​വി​ഡ് വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 58 ല​ക്ഷം ക​ട​ന്നു

0

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ 86,052 പേ​ര്‍​ക്ക് കൂ​ടി രോ​ഗം ബാ​ധി​ച്ച​താ​യി ക​ണ്ടെ​ത്തി. 1,141 പേ​ര്‍ മ​രി​ക്കു​ക​യും ചെ​യ്തു. ഇ​തോ​ടെ ആ​കെ മ​ര​ണം 92,290 ആ​യി.
രാ​ജ്യ​ത്ത് 58,18,571 പേ​ര്‍​ക്കാ​ണ് ഇ​തു​വ​രെ കോ​വി​ഡ് ബാ​ധി​ച്ച​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്. 9,70,116 പേ​രാ​ണ് നി​ല​വി​ല്‍ ചി​കി​ത്സ​യി​ലു​ള്ള​ത്. കോ​വി​ഡ് ബാ​ധി​ച്ച 47,56,165 പേ​ര്‍ രോ​ഗ​ത്തി​ല്‍ നി​ന്ന് മു​ക്ത​രാ​യ​താ​യും കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.
കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ രാ​ജ്യ​ത്തെ പ്ര​തി​ദി​ന പ​രി​ശോ​ധ​ന​ക​ളും വ​ര്‍​ധി​പ്പി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ 13.80 ല​ക്ഷം കോ​വി​ഡ് ടെ​സ്റ്റു​ക​ളാ​ണ് ന​ട​ത്തി​യ​തെ​ന്ന് മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.
മ​ഹാ​രാ​ഷ്ട്ര, ക​ര്‍​ണാ​ട​ക, ആ​ന്ധ്ര​പ്ര​ദേ​ശ്, ഉ​ത്ത​ര്‍​പ്ര​ദേ​ശ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ല്‍ കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടു​ള്ള​ത്.

You might also like

Leave A Reply

Your email address will not be published.