ഇന്ന് സെപ്റ്റംബർ 21, അന്താരാഷ്ട്ര സമാധാന ദിനം

0

ലോകമെങ്ങും അസമത്വങ്ങളും അക്രമങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും അരങ്ങുവാഴുമ്പോൾ ലോകസമാധാനം എന്നൊരാശയം അത്രയേറെ പ്രസക്തമാകുകയാണ്.സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും മാനവികമായ വലിയൊരു മുന്നേറ്റത്തിന്റെ സാധ്യതകൾ തേടുകയാണ് ഇത്തരം ഒരു ദിനാചരണത്തിലൂടെ.

ലോകം ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി മനുഷ്യത്വരാഹിത്യവും അതിലൂടെ സമാധാനമില്ലായ്മയുമാണ്.സാമ്രാജ്യത്വത്തിന്റെ ഇരകളായി,രാഷ്ട്ര നയതന്ത്ര പരാജയതിന്റെ ഇരകളായി കൊല്ലപ്പെടുന്ന നിരപാധികൾ മുതൽ സ്വന്തം രാഷ്ട്രത്ത് ജീവിക്കാനുള്ള അവകാശം പോലും നിഷേധിക്കപ്പെടുന്ന അഭയാർത്ഥികൾ വരെ കോടിക്കണക്കിനു ജനങ്ങളാണ് ലോകത്തെ മനുഷ്യത്വമില്ലായ്മയുടെ ദുരിതമനുഭവിക്കുന്നത്.സമീപകാലത്ത് തന്നെ രാഷ്ട്ര,മത,വർഗ-വർണ്ണ വെറികൾക്കിരകളായി ജീവൻ നഷ്ടപ്പെട്ടവർ നിരവധിയാണ്.ഈ ലോക സമാധാന ദിനാചരണം വിരൽ ചൂണ്ടുന്നത് ഈയൊരു യാഥാർഥ്യത്തിലേക്കാണ്.

മനുഷ്യത്വവിരുദ്ധതയുടെ ലോകത്ത് മനുഷ്യത്വമൂല്യങ്ങൾ ഉയർത്തിപ്പിടിക്കുക എന്നത് വളെരെയധികം സങ്കീർണ്ണവും ശ്രമകരവുമായൊരു ദൗത്യമാണ്.ഈയൊരു ദൗത്യം നമ്മെ ഓരോരുത്തരെയും സംബന്ധിച്ച് ഉത്തരവാദിത്തമായി ഏറ്റെടുത്തു പ്രവർത്തിക്കേണ്ട നിർണ്ണായക കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോയികൊണ്ടിരിക്കുന്നത്.
USPF എന്നൊരു സംഘടനയെ സംബന്ധിച്ച് മനുഷ്യാവകാശപ്രവർത്തനങ്ങളിലൂടെ മുന്നോട്ട് വെക്കുന്നത് ലോകസമാധാനം എന്ന മഹത്തായ ആശയമാണ്.സ്വാതന്ത്ര്യമായി ജീവിക്കാനുള്ള മനുഷ്യന്റെ അവകാശത്തിന് വേണ്ടി നിലകൊള്ളുന്നത്തിലൂടെയും നീതിനിഷേധിക്കപ്പെട്ടവർക്ക് വേണ്ടി നിയമയുദ്ധം നടത്തുന്നതിലൂടെയും അരികുവൽക്കരിക്കപ്പെട്ടവരെ ചേർത്ത് പിടിക്കുന്നതിലൂടെയും എല്ലാ തരം വിവേചനങ്ങൾക്കും അതീതമായ സമാധാനത്തിന്റെയും മാനവികതയുടെയും രാഷ്ട്രീയമാണ് USPF മുന്നോട്ട് വെയ്ക്കുന്നത്.കഴിഞ്ഞ ദശാബ്ദങ്ങളായി ഡോ.ഉബൈസ് സൈനുലാബ്ദീന്റെ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങലൂടെ മനുഷ്യാവകാശപ്രവർത്തന രംഗത്തെ നിർണ്ണായകമായ പല ഇടപെടലുകൾക്കും USPF ന് സാക്ഷ്യം വഹിക്കാനായിട്ടുണ്ട്. മനുഷ്യത്വത്തിന്റെ രാഷ്ട്രീയം ജനങ്ങളിലേക്കെത്തിച്ചും സമാധാനപ്രചാരണത്തിൽ ഞങ്ങളുടെ പങ്കാളിത്തം ക്ഷണിച്ചും സമാധാന കൂട്ടായ്മകൾക്ക് രൂപം നൽകിയും USPF അതിന്റെ മുന്നോട്ടുള്ള യാത്രയിൽ തന്നെയാണ്.

സമാധാനത്തിന്റെയും മനുഷ്യത്വത്തിന്റെയും നല്ലൊരു നാളെക്കായി നമുക്ക് ഒരുമിച്ച് നീങ്ങാം.
www.uspfonline.com

Peace To All

You might also like

Leave A Reply

Your email address will not be published.