ഇക്കുറി ഐപിഎല്ലില്‍ സഞ്ജു അവതരിച്ചത് ‘സിക്സര്‍ സഞ്ജു’വായി! ഐപിഎല്ലില്‍ 10 മത്സരങ്ങളില്‍ നിന്ന് പിറന്നത് 153 സിക്സറുകള്‍

0

16 സിക്സറുകളുമായി മുന്നിലെത്തിയത് മലയാളി ക്രിക്കറ്റ് താരം; ഏറ്റവും കൂടുതല്‍ സിക്സറുകള്‍ പിറന്നത് രാജസ്ഥാന്‍ – ചെന്നൈ മത്സരത്തില്‍; ഷാര്‍ജയിലേത് അടക്കം ഗ്രൗണ്ടുകളുടെ വലിപ്പക്കുറവും സിക്സര്‍ മഴയ്ക്ക് ഇടയാക്കുന്നു കാണികള്‍ ഇല്ലാതെയാണ് ഇക്കുറി ഐപിഎല്‍ മത്സരങ്ങള്‍ ദുബായില്‍ പുരോഗമിക്കുന്നത്. എന്നാല്‍, കാണികളുടെ കുറവ് പരിഹരിക്കാനുള്ള ശബ്ദസന്നാഹങ്ങള്‍ അടക്കം ഒരുക്കി കൊണ്ടാണ് ഓരോ മത്സരങ്ങളും ആവേശഭരിതമാക്കുന്നത്. കോടിക്കണക്കിന് പ്രേക്ഷകര്‍ ടെലിവിഷനിലൂടെ കാണുന്ന ഐപിഎല്ലിനെ ഇക്കുറി ആവേശത്തിലാക്കിയവരില്‍ സഞ്ജു സാംസണ് വലിയ പങ്കുണ്ട്. യുഎഇയില്‍ പുരോഗമിക്കുന്ന ഐപിഎല്‍ 13ാം സീസണില്‍ ആരാധകരെ സന്തോഷത്തിലാക്കുന്നത് സിക്‌സറുകളുടെ പൂരമാണ്. സീസണിലെ വെറും 10 മത്സരങ്ങള്‍ പൂര്‍ത്തിയാകുമ്ബോള്‍ ഇതുവരെ പിറന്നത് 153 സിക്‌സറുകളാണ്. ഇതില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ അടിച്ചതാകട്ടെ മലയാളി താരം സഞ്ജു സാംസണും.തിങ്കളാഴ്ച നടന്ന മുംബൈ ഇന്ത്യന്‍സ് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ മത്സരം വരെയുള്ള കണക്കുകളിലാണ് ഏറ്റവും കൂടുതല്‍ സിക്‌സറുകളുമായി വ്യക്തിഗത പട്ടികയില്‍ മുന്നില്‍ സഞ്ജുവുള്ളത്. ഇതുവരെ രണ്ടു മത്സരങ്ങളില്‍ മാത്രം കളത്തിലിറങ്ങിയ സഞ്ജു ആകെ നേടിയത് 16 സിക്‌സറുകളാണ്! ഷാര്‍ജയിലെ താരതമ്യേന ചെറിയ ബൗണ്ടറികളുള്ള സ്റ്റേഡിയത്തിലായിരുന്നു ഈ രണ്ടു മത്സരങ്ങളുമെന്നത് സഞ്ജുവിന്റെ നേട്ടത്തില്‍ സഹായകമായി. യുഎഇയിലെ മൂന്നു സ്റ്റേഡിയങ്ങളിലായാണ് ഇത്തവണ ഐപിഎല്‍ നടക്കുന്നത്. അതുകൊണ്ടുതന്നെ ടീമുകള്‍ക്ക് വേദികളുടെ സ്വഭാവത്തെക്കുറിച്ച്‌ ധാരണ ലഭിച്ച സാഹചര്യത്തില്‍ തുടര്‍ന്നും സിക്‌സറുകളുടെ പെരുമഴ തന്നെ പ്രതീക്ഷിക്കാം എന്നാണ് ലഭിക്കുന്ന സൂചനകള്‍.

Stories you may Like

ഇതുവരെ പൂര്‍ത്തിയായത് 10 മത്സരങ്ങളാണെങ്കില്‍ ഇനിയും നടക്കാനുള്ളത് 50 മത്സരങ്ങളാണ്. സിക്‌സറുകളുടെ എണ്ണത്തില്‍ ഈ സീസണ്‍ റെക്കോര്‍ഡിട്ടാലും അതിശയിക്കാനില്ലെന്ന് ചുരുക്കം. ആകെ 872 സിക്‌സറുകള്‍ പിറന്ന 11ാം സീസണാണ് നിലവില്‍ ഇക്കാര്യത്തില്‍ മുന്നില്‍. ഏറ്റവും കുറവ് സിക്‌സര്‍ പിറന്നത് രണ്ടാം സീസണിലാണ്; 442 സിക്‌സറുകള്‍. ഇക്കുറി ഐപിഎല്ലിന് വേദിയാകുന്ന സ്റ്റേഡിയങ്ങളില്‍ ഏറ്റവും ചെറുത് ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയമാണ്. സഞ്ജു സാംസണ്‍ ഉള്‍പ്പെടുന്ന രാജസ്ഥാന്‍ റോയല്‍സിന്റെ രണ്ടു മത്സരങ്ങളും നടന്നത് ഇവിടെയാണ്.ഇതില്‍ രാജസ്ഥാന്‍ ചെന്നൈ മത്സരത്തില്‍ പിറന്നത് 33 സിക്‌സറുകളാണ്. ഇത് റെക്കോര്‍ഡാണ്. രാജസ്ഥാന്‍ പഞ്ചാബ് മത്സരത്തില്‍ 29 സിക്‌സറുകളും പിറന്നു. ആകെ 26 സിക്‌സറുകള്‍ പിറന്ന മുംബൈ ബാംഗ്ലൂര്‍ മത്സരമാണ് മൂന്നാമത്. ഷാര്‍ജയ്ക്ക് പുറത്ത് കൂടുതല്‍ സിക്‌സറുകള്‍ പിറന്നതും ദുബായില്‍ നടന്ന ഈ മത്സരത്തിലാണ്. ഏറ്റവും കുറവ് സിക്‌സറുകള്‍ പിറന്നതും ദുബായിലാണ്. ചെന്നൈ സൂപ്പര്‍ കിങ്‌സും ഡല്‍ഹി ക്യാപിറ്റല്‍സും ഏറ്റുമുട്ടിയപ്പോള്‍ പിറന്നത് മൂന്നു സിക്‌സറുകള്‍ മാത്രം. മുംബൈയും ചെന്നൈയും തമ്മില്‍ അബുദാബിയില്‍ നടന്ന ഉദ്ഘാടന മത്സരത്തില്‍ ആകെ ഒന്‍പത് സിക്‌സര്‍ പിറന്നു.ഒരു ഐപിഎല്‍ മത്സരത്തില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകളെന്ന റെക്കോര്‍ഡിനൊപ്പം രാജസ്ഥാന്‍ റോയല്‍സ് ചെന്നൈ സൂപ്പര്‍ കിങ്‌സ് മത്സരത്തിലായിരുന്നു. 2 ഇന്നിങ്‌സുകളിലുമായി 33 സിക്‌സുകളാണു മത്സരത്തില്‍ ആകെ പിറന്നത്. 2018ല്‍ ചെന്നൈയും റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മില്‍ നടന്ന മത്സരത്തിലും ഇത്രയും സിക്‌സറുകള്‍ പിറന്നിരുന്നു. സഞ്ജു സാംസണ്‍ (9), സ്റ്റീവ് സ്മിത്ത് (4), ജോഫ്ര ആര്‍ച്ചര്‍ (4), ഷെയ്ന്‍ വാട്‌സന്‍ (4), ഫാഫ് ഡുപ്ലെസി (7), സാം കറന്‍ (2), എം.എസ്. ധോണി (3) എന്നിവരാണ് രാജസ്ഥാന്‍-ചെന്നൈ മത്സരത്തിലെ സിക്‌സര്‍ വീരന്മാര്‍.ഈ സീസണില്‍ കൂടുതല്‍ സിക്‌സറുകള്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ മലയാളി താരം സഞ്ജു സാംസണ്‍ ബഹുദൂരം മുന്നിലാണ്. രണ്ട് മത്സരങ്ങളില്‍നിന്ന് 16 സിക്‌സറുകളാണ് സഞ്ജു സ്വന്തം പേരിലാക്കിയത്. ഒരു ഇന്നിങ്‌സില്‍ കൂടുതല്‍ സിക്‌സറുകളെന്ന നേട്ടം മുംബൈ താരം ഇഷാന്‍ കിഷനുമായി പങ്കിടുകയാണ് സഞ്ജു. ചെന്നൈയ്‌ക്കെതിരെ സഞ്ജുവും, ഇന്നലെ ബാംഗ്ലൂരിനെതിരെ മുംബൈ താരം ഇഷാന്‍ കിഷനും ഒന്‍പതു സിക്‌സറുകള്‍ വീതം നേടി.സഞ്ജു സാംസണ് പിന്നാലെ 11 സിക്‌സറുകളുമായി മായങ്ക് അഗവര്‍വാളാണ് രണ്ടാം സ്ഥാനത്തുള്ളത്. ഇഷാന്‍ കിഷന്‍ ഒന്‍പത് സിക്‌സറുകളുമായി മൂന്നാം സ്ഥാനത്തും നില്‍ക്കുന്നു. സഞ്ജുവിന്റെ ഇപ്പോഴത്തെ പ്രകടനം ഇന്ത്യന്‍ ടീമിലേക്ക് വഴിതുറക്കുമോ എന്നതാണ് ഇനി അറിയേണ്ടത്. ഇപ്പോള്‍ സ്ഥിരമായി ഇന്ത്യന്‍ ടീമില്‍ ഇടംപിടിക്കാന്‍ സഞ്ജുവിന് സാധിച്ചിട്ടില്ല. സഞ്ജു സാംസണിന് ആദ്യമായി ഇന്ത്യന്‍ ടീമില്‍ ഇടം ലഭിക്കുന്നത് 2014ലാണ്. അരങ്ങേറ്റത്തിലെ ക്യാപ്ടനെ തന്നെ വിക്കറ്റിന് പിന്നില്‍ സാക്ഷിയാക്കി തകര്‍പ്പന്‍ അര്‍ധസെഞ്ചുറിയുമായി ഐപിഎല്‍ 13ാം സീസണില്‍ സഞ്ജു ഗംഭീരമാക്കയത്. രണ്ടാം മത്സരത്തിലു സഞ്ജു മികച്ചു നിന്നു. സുനില്‍ ഗാവസ്‌കര്‍, സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, ഗൗതം ഗംഭീര്‍, ഷെയ്ന്‍ വോണ്‍, കെവിന്‍ പീറ്റേഴ്‌സണ്‍, ബ്രയാന്‍ ലാറ തുടങ്ങിയവര്‍ മുന്‍പേ സഞ്ജുവിനുള്ളില്‍ ഒരു പ്രതിഭ ഒളിഞ്ഞു കിടപ്പുണ്ടെന്ന് വാദിച്ചവരാണ്.

You might also like

Leave A Reply

Your email address will not be published.