ആ​ഴ്ച​ക​ള്‍​ക്കു​ള്ളി​ല്‍ കോ​വി​ഡ് വാ​ക്സി​ന്‍ ത​യാ​റാ​കു​മെ​ന്ന് ട്രം​പ്

0

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: കോ​വി​ഡ് വൈ​റ​സി​നെ​തി​രാ​യ വാ​ക്സി​ന്‍ ആ​ഴ്ച​ക​ള്‍​ക്കു​ള്ളി​ല്‍ ത​യാ​റാ​കു​മെ​ന്ന് അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പ്. വ​രു​ന്ന പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ലെ റി​പ്പ​ബ്ലി​ക്ക​ന്‍ സ്ഥാ​നാ​ര്‍​ഥി കൂ​ടി​യാ​യ ട്രം​പ് ഡെ​മോ​ക്രാ​റ്റി​ക് സ്ഥാ​നാ​ര്‍​ഥി​യാ​യ ജോ ​ബൈ​ഡ​നു​മാ​യു​ള്ള സം​വാ​ദ​ത്തി​നി​ടെ​യാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.ഇ​രു​വ​രും ത​മ്മി​ലു​ള്ള ആ​ദ്യ സം​വാ​ദ​മാ​ണി​ത്. കോ​വി​ഡി​നെ നേ​രി​ടാ​ന്‍ ത​ന്‍റെ ഭ​ര​ണ​കൂ​ടം കൈ​ക്കൊ​ണ്ട ന​ട​പ​ടി​ക​ള്‍ ശ്ലാ​ഘ​നീ​യ​മെ​ന്ന് ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് വി​ല​യി​രു​ത്തി​യ​തെ​ന്നും ട്രം​പ് പ​റ​ഞ്ഞു. ത​ങ്ങ​ള്‍ ചെ​യ്ത ത​ര​ത്തി​ല്‍ ജ​നോ​പ​കാ​ര​പ്ര​ദ​മാ​യ കാ​ര്യ​ങ്ങ​ള്‍ ഒ​രു കാ​ല​ത്തും നി​ങ്ങ​ള്‍​ക്ക് ചെ​യ്യാ​നാ​യി​ട്ടി​ല്ലെ​ന്നും ട്രം​പ് ബൈ​ഡ​നോ​ട് പ​റ​ഞ്ഞു.അ​തേ​സ​മ​യം, വാ​ക്സി​ന്‍ ആ​ഴ്ച​ക​ള്‍​ക്കു​ള്ളി​ല്‍ ല​ഭ്യ​മാ​ക്കു​മെ​ന്ന ട്രം​പി​ന്‍റെ വാ​ക്കു​ക​ള്‍ താ​ന്‍ വി​ശ്വ​സി​ക്കു​ന്നി​ല്ലെ​ന്ന് ബൈ​ഡ​നും തി​രി​ച്ച​ടി​ച്ചു. ബൈ​ഡ​ന്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​യി​രു​ന്ന സ​മ​യ​ത്ത് ഉ​ണ്ടാ​യ പ​ക​ര്‍​ച്ച വ്യാ​ധി നേ​രി​ട്ട​തി​ന്‍റെ നൂ​റു​മ​ട​ങ്ങ് കാ​ര്യ​ക്ഷ​മ​മാ​യാ​ണ് ത​ങ്ങ​ള്‍ കോ​വി​ഡി​നെ നേ​രി​ട്ട​തെ​ന്ന് ട്രം​പ് പ​റ​ഞ്ഞു.
എ​ന്നാ​ല്‍, അ​ന്ന് 14000 പേ​ര്‍ മാ​ത്ര​മേ മ​രി​ച്ചു​ള്ളു​വെ​ന്നും ഇ​ന്ന​ത്തെ മ​ര​ണ നി​ര​ക്ക് എ​ത്ര​യാ​ണെ​ന്ന് ട്രം​പ് ആ​ലോ​ചി​ക്ക​ണ​മെ​ന്നും ബൈ​ഡ​ന്‍ മ​റു​പ​ടി ന​ല്‍​കി. അ​ന്ന് സ​ന്പ​ദ് വ്യ​വ​സ്ഥ ഇ​ത്ര​യും ത​ക​ര്‍​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

You might also like

Leave A Reply

Your email address will not be published.