അമേരിക്കന്‍​ പ്രസിഡന്‍റായിരുന്ന എബ്രഹാം ലിങ്ക​െന്‍റ തലമുടിയും അദ്ദേഹത്തി​െന്‍റ മരണം അറിയിച്ചുകൊണ്ടുള്ള രക്​തംപുരണ്ട ടെലഗ്രാമും ലേലത്തില്‍ പോയത് 81,000 ഡോളറിന് (ഏകദേശം 59.51 ലക്ഷം രൂപ)

0

ബോസ്​റ്റണ്‍ ആര്‍.ആര്‍ ഓക്ഷന്‍ കേന്ദ്രമാണ് അത്യപൂര്‍വവും ചരിത്രപരവുമായ വസ്തുക്കള്‍ ലേലത്തില്‍ ​െവച്ചത്.

1865 ഏപ്രില്‍ 14ന്​ വാഷിങ്ടന്‍ ഫോഡ് തിയറ്ററില്‍ വെച്ച്‌​ വെടിയേറ്റായിരുന്നു എബ്രഹാം ലിങ്ക​െന്‍റ മരണം. മൃതദേഹം പോസ്​റ്റുമോര്‍ട്ടം ചെയ്യുന്നതിനിടെ നീക്കം ചെയ്​ത മുടിക്കെട്ടിന്​ അഞ്ച്​ സെന്‍റി മീറ്ററായിരുന്നു നീളം. ലിങ്ക​െന്‍റ ഭാര്യ മേരി ടോഡ്, ബന്ധു ഡോ. ലിമന്‍ ബീച്ചര്‍ ടോഡ് എന്നിവരുടെ പക്കലായിരുന്നു ഇവ. 1945 വരെ ഇത്​ തങ്ങളുടെ കൈവശമുണ്ടായിരുന്നുവെന്ന്​ ഡോ. ടോഡി​െന്‍റ മകന്‍ ജെയിംസ് ടോഡ് പറഞ്ഞു.

1999ലാണ് മുടി ആദ്യമായി വില്‍പന നടത്തിയതെന്ന്​ ലേല കമ്ബനി അറിയിച്ചു. കഴിഞ്ഞ ശനിയാഴ്​ച നടന്ന ലേലത്തില്‍ 75,000 ഡോളറാണ് പ്രതീക്ഷിച്ചതെങ്കിലും 81,000 ഡോളറിനാണ് ലേലത്തില്‍ പോയതെന്ന് അധികൃതര്‍ പറഞ്ഞു. എന്നാല്‍, മുടി സ്വന്തമാക്കിയ വ്യക്തിയുടെ വിശദവിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.1860ല്‍ നടന്ന പൊതുതിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി മത്സരിച്ചാണ്​ അദ്ദേഹം അമേരിക്കയുടെ 16ാം പ്രസിഡന്‍റായി സ്ഥാനമേല്‍ക്കുന്നത്​. അഞ്ച്​ വര്‍ഷങ്ങള്‍ക്കുശേഷം വാഷിങ്ടണ്‍ ഡി.സിയിലെ ഫോര്‍ഡ്​സ്​ തിയറ്ററില്‍ വെച്ച്‌ നടനും കോണ്‍ഫെഡറേറ്റ് അനുകൂലിയുമായ ജോണ്‍ വില്‍ക്കിസ് ബൂത്ത് എന്നയാളുടെ വെടിയേറ്റാണ്‌ ലിങ്കണ്‍ മരിക്കുന്നത്​. അമേരിക്കന്‍ ചരിത്രത്തില്‍, വധിക്കപ്പെട്ട ആദ്യത്തെ പ്രസിഡന്‍റും പദവിയിലിരിക്കെ അന്തരിച്ച രണ്ടാമത്തെ പ്രസിഡന്‍റുമാണ്​ അദ്ദേഹം.

You might also like

Leave A Reply

Your email address will not be published.