അനുരാഗ് കുറ്റക്കാരനാണെന്ന് തെളിയുകയാണെങ്കില്‍, അദ്ദേഹവുമായുള്ള എല്ലാ ബന്ധങ്ങളും ഉപേക്ഷിക്കുന്ന ആദ്യത്തെ വ്യക്തി ഞാനായിരിക്കും..;താപ്‌സി പന്നു

0

തന്നെ പരസ്യമായി അപമാനിച്ച സ്ത്രീകളെ കുറിച്ച്‌ പോലും അനുരാഗ് മോശം പറയാറില്ലെന്ന് തപ്‌സി പറയുന്നത്. എന്നാല്‍ അനുരാഗ് കുറ്റക്കാരനാണെന്ന് തെളിയുകയാണെങ്കില്‍ അദ്ദേഹവുമായുള്ള എല്ലാ ബന്ധങ്ങളും ഉപേക്ഷിക്കുന്ന ആദ്യത്തെ വ്യക്തി താനായിരിക്കുമെന്ന് താപ്‌സി പറഞ്ഞു.

താപ്‌സിയുടെ വാക്കുകള്‍..;

അന്വേഷണത്തിന് അവസാനമില്ലെങ്കില്‍ എങ്ങനെയാണ് മീടു മൂവ്‌മെന്റിന്റെ പവിത്രത നിലനില്‍ക്കുക. വര്‍ഷങ്ങളുടെ അടിച്ചമര്‍ത്തലിന് ശേഷം ലഭിച്ച അധികാരത്തില്‍ നിന്നും യഥാര്‍ത്ഥ ഇരകള്‍ക്ക് എങ്ങനെയാണ് ഗുണമുണ്ടാവുക. സ്ത്രീകള്‍ മൂവ്‌മെന്റിനെ തെറ്റായി ഉപയോഗിക്കുന്നത് ശരിയല്ല”. അനുരാഗിന് സ്ത്രീകളോട് അതിയായ ബഹുമാനം ഉണ്ട്. അദ്ദേഹത്തിന്റെ സെറ്റില്‍ സ്ത്രീപുരുഷ അനുപാതം തുല്യമാണ്. എല്ലാവര്‍ക്കും അദ്ദേഹത്തെ കുറിച്ച്‌ നല്ലത് മാത്രമാണ് പറയാനുള്ളത്. ആരോടെങ്കിലും മോശമായി പെരുമാറിയിട്ടുണ്ടെങ്കില്‍ അന്വേഷിക്കണം സത്യം പുറത്ത് വരണം.അതേസമയം, പായല്‍ ഘോഷ് നല്‍കിയ പരാതിയില്‍ അനുരാഗ് കശ്യപിനെതിരേ കേസ് എടുത്തു. വെര്‍സോവ പോലീസ് സ്‌റ്റേഷനിലാണ് പായല്‍ ഘോഷ് സംവിധായകനെതിരേ പരാതി നല്‍കിയിരിക്കുന്നത്. 361 (ബലാത്സംഗം), 354 (സ്ത്രീകളുടെ അന്തസ്സിനെ നശിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ സ്ത്രീയെ ആക്രമിക്കുക), 341(ബലപ്രയോഗത്തിലൂടെ തടഞ്ഞു വയ്ക്കുക), 342 (തട്ടിക്കൊണ്ടുപോയി അന്യായമായി തടങ്കലില്‍ വെക്കുക) തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

You might also like

Leave A Reply

Your email address will not be published.