അടിയന്തര ഘട്ടങ്ങളില്‍ എംബസിയുടെ ​സേവനം ആവശ്യമുള്ളവര്‍ക്ക്​ അതിനായി പ്രത്യേകം സൗകര്യം തന്നെ എംബസിയില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന്​ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക്​ മിത്തല്‍

0

പുതിയ അംബാസഡറായി ചുമതലയേറ്റതിനു ശേഷം എംബസിയില്‍ വിളിച്ചുചേര്‍ത്ത ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരുമായുള്ള സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എംബസിയുടെ ഓപണ്‍ഹൗസ്​ നിലവില്‍ ഓണ്‍ലൈനിലാണ്​ സംഘടിപ്പിക്കുന്നത്​.എംബസിയുടെ വെബ്​സൈറ്റില്‍ അടിയന്തര ആവശ്യങ്ങള്‍ക്ക്​ ബന്ധപ്പെടാനുള്ള സൗകര്യം ഉണ്ട്​. അടിയന്തര ആവശ്യങ്ങള്‍ക്ക്​ വിളിക്കാനുള്ള ഫോണ്‍ നമ്ബറിലും ഇത്തരം ഘട്ടങ്ങളില്‍ ബന്ധപ്പെടാനാകും. അല്ലെങ്കില്‍ മെയില്‍ വഴിയും അടിയന്തര സഹായങ്ങള്‍ ആവശ്യപ്പെടാം. ഇത്തരം ഘട്ടങ്ങഴില്‍ ഉടന്‍ തന്നെ എംബസി സേവനം നല്‍കുന്നതായിരിക്കുമെന്നും അംബാസഡര്‍ പറഞ്ഞു.

കോവിഡ്​: ഖത്തറില്‍നിന്ന്​ മടങ്ങിയ ഇന്ത്യക്കാര്‍ 70,000

കോവിഡ്​ പ്രതിസന്ധിക്ക്​ ശേഷം ഇതുവരെ ഖത്തറില്‍ നിന്ന്​ നാട്ടിലേക്ക്​ മടങ്ങിയത്​ 70,000 ഇന്ത്യക്കാരാണെന്ന്​ അംബാസഡര്‍ പറഞ്ഞു. വന്ദേഭാരത്​, വിവിധ ചാര്‍​ട്ടേര്‍ഡ്​ വിമാനങ്ങള്‍ വഴിയും നിലവിലുള്ള എയര്‍ബബ്​ള്‍ കരാര്‍ അനുസരിച്ച്‌​ സര്‍വീസ്​ നടത്തുന്ന വിമാനങ്ങള്‍ വഴിയും ഇന്ത്യയിലേക്ക്​ മടങ്ങിയവരാണിവര്‍. കോവിഡ്​ മൂലം എത്ര ഇന്ത്യക്കാര്‍ മരിച്ചു എന്ന കൃത്യമായ കണക്ക്​ ഇല്ല. എന്നാല്‍ ഈ മാസങ്ങളില്‍ 200ലധികം ഇന്ത്യക്കാര്‍ മരിച്ചിട്ടുണ്ട്​. അതു കോവിഡ്​ മൂലം മാത്രമുള്ള മരണങ്ങളല്ല.

ഐ.സി.ബി.എഫി​െന്‍റ ഇന്‍ഷുറന്‍സ്​ പദ്ധതി ഉപയോഗപ്പെടുത്തണം

എംബസിയു​െട അനുബന്ധ സംഘടനയായ ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്‍റ്​ ഫോറം (ഐ.സി.ബി.എഫ്​) നടത്തുന്ന പ്രവാസികള്‍ക്കായുള്ള ഇന്‍ഷുറന്‍സ്​ പദ്ധതി ഏറെ പ്രയോജനകരമാണ്​. അതില്‍ എല്ലാ ഇന്ത്യക്കാരും അംഗങ്ങളാവണം. ഇതിനകം നിരവധി പേര്‍ക്ക്​ അതി​െന്‍റ ഗുണം ലഭിച്ചു. ചെറിയ പ്രീമിയത്തിന്​ വന്‍തുകയാണ്​ ഇന്‍ഷുറസ്​ പരിരക്ഷ ലഭിക്കുന്നത്​. പ്രവാസി ഇന്ത്യക്കാര്‍ക്കായി ദമാന്‍ ഇസ്​ലാമിക്​ ഇന്‍ഷുറന്‍സ്​ കമ്ബനിയുമായി സഹകരിച്ചാണ്​ ഇന്‍ഷുറന്‍സ്​ പദ്ധതി നടത്തുന്നത്​. 125 റിയാല്‍ ആണ്​ രണ്ട്​ വര്‍ഷത്തേക്കുള്ള പോളിസി തുക. പദ്ധതിയില്‍ ചേരുന്ന പ്രവാസിയുടെ ഏത്​ കാരണത്താലുമുള്ള മരണം, പൂര്‍ണമായ ശാരീരികവൈകല്യം എന്നിവക്ക്​ 100,000 റിയാലാണ്​ കുടുംബത്തിന്​ ലഭിക്കുക. ഭാഗികമായ അംഗവൈകല്യത്തിന്​ ​െമഡിക്കല്‍ബോര്‍ഡ്​ നിശ്​ചയിക്കുന്ന വൈകല്യശതമാനം അനുസരിച്ചും തുക നല്‍കും. ഖത്തര്‍ ഐ.ഡിയുള്ള 18 വയസിനും 65 വയസിനും ഇടയില്‍ പ്രായമുള്ള ഏത്​ ഇന്ത്യക്കാരനും പദ്ധതിയില്‍ ചേരാം. ഏത്​ രാജ്യത്ത്​ വച്ചാണ്​ മരണമെങ്കിലും പോളിസി തുക ലഭിക്കും.

ഖത്തറിലെ ഇന്ത്യന്‍ മാധ്യമങ്ങള്‍ ശക്തം

ഖത്തറില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ മാധ്യമങ്ങള്‍ ശക്​തമാണെന്നും അവയുടെ പ്രവര്‍ത്തനം മഹത്തരമാണെന്നും അംബാസഡര്‍ പറഞ്ഞ​ു. നാട്ടിലെ കാര്യങ്ങള്‍ അറിയിക്കുന്നതുപോലെ തന്നെ ഖത്തറിലെ നിയമസംബന്ധമായതും ഇന്ത്യക്കാരുമായി ബന്ധപ്പെട്ടുള്ളതുമായ കാര്യങ്ങള്‍ ജനങ്ങളെ അറിയിക്കുന്നത്​ മാധ്യമങ്ങളാണ്​. ഇന്ത്യന്‍ മീഡിയ ഫോറം (ഐ.എം.എഫ്​) എന്ന പേരില്‍ വ്യവസ്​ഥാപിതമായി സംഘടന തന്നെ പ്രവര്‍ത്തിക്കുന്നത്​ അഭിമാനകരമാണെന്നും അംബാസഡര്‍ പറഞ്ഞു.

You might also like

Leave A Reply

Your email address will not be published.