വാന്‍ ഡി ബീക്കിനെ സൈന്‍ ചെയുമെന്ന ഊഹങ്ങള്‍ ശക്തം

0

വിപണിയിലെ മികച്ച ഓപ്ഷനുകള്‍ തിരഞ്ഞെടുക്കുന്നതിനുള്ള ശ്രമങ്ങളില്‍ യൂറോപ്പിലുടനീളമുള്ള പ്രമുഖര്‍ പലപ്പോഴും ആംസ്റ്റര്‍ഡാമിലേക്ക് നോക്കുന്നു.ഇപ്പോള്‍ അവരുടെ കൂടാരത്തില്‍ നിന്നും പുറത്ത് പോകാന്‍ സാധ്യത പ്രമുഘ യുവ താരമായ ഡോണ്‍ വന്‍ ഡേ ബീക്ക് ആണ്.

അദ്ദേഹത്തിനെ യുണൈറ്റഡും ബാഴ്സലോണയും സൈന്‍ ചെയ്യാന്‍ ശ്രമിക്കുന്നുണ്ടെന്ന് ഇതിന് മുന്നേ വാര്‍ത്തകള്‍ വന്നിരുന്നു.65 മില്യണ്‍ ഡോളര്‍ ആണ് താരത്തിന് വേണ്ടി അയാക്സ് ചോദിക്കുന്നത്.ഇപ്പോള്‍ താരത്തിനെ ഫ്രാങ്ക് ഫൂര്‍ട്ടുമായി നടക്കാന്‍ പോകുന്ന സൌഹൃദ മല്‍സരത്തില്‍ നിന്നും ഒഴിവാക്കിയിരുന്നു.കോച്ച്‌ എറിക്ക് ടെന്‍ ഹാഗ് സിഗോ സ്പോര്‍ട്ടിനോട് പറഞ്ഞത് ഇങ്ങനെ ‘ഇന്നത്തെ ടീമില്‍ നിന്ന് അവനെ മാറ്റിനിര്‍ത്താന്‍ ഞങ്ങളെ തീരുമാനിച്ച ചില സംഭവവികാസങ്ങള്‍ ഉണ്ടായിട്ടുണ്ട്.എന്താണ് സംഭവിക്കുന്നതെന്ന് നിങ്ങള്‍ കാണും. കുറച്ച്‌ വ്യക്തത വന്നാലുടന്‍ ഞങ്ങള്‍ ഒരു പ്രഖ്യാപനം നടത്തും’ എന്നായിരുന്നു.

You might also like

Leave A Reply

Your email address will not be published.