ഹാന്‍സി ഫ്ലിക്ക് -36 മത്സരങ്ങളില്‍ നിന്ന് മൂന്ന് കിരീടങ്ങള്‍ സമ്മാനിച്ച മാന്ത്രികന്‍

0

അവിടെ അത്ഭുതങ്ങള്‍ കാണിക്കുന്നവരാണ് താരം. പന്തുകൊണ്ടും തന്ത്രം കൊണ്ടും മായജാലം കാണിക്കുന്ന മാന്ത്രികരാണ് താരങ്ങള്‍. അങ്ങനെയെങ്കില്‍ ഹാന്‍സി ഫ്ലിക് എന്ന ജര്‍മ്മന്‍ പരിശീലകന്‍. കെയര്‍ ടേക്കറായി വന്ന് ചുരുങ്ങിയ സമയത്തിനുള്ളില്‍ മൂന്ന് കിരീടങ്ങളാണ് ഫ്ലിക് ബയേണ്‍ മ്യൂണിക്കിന് സമ്മാനിച്ചത്. ക്ലബ്ബിന്റെ ട്രെബിള്‍ നേട്ടത്തിലേക്കും ഇത് നയിച്ചു.നിക്കോ കോവാച്ചിനെ പുറത്താക്കിയപ്പോള്‍ പുതിയ പരിശീലകനെത്തും വരെ ബയേണിന് ഒരു കെയര്‍ടേക്കറെ വേണമായിരുന്നു. ഒരു കാര്യസ്ഥന്‍. താന്‍ കളിച്ച്‌ വളര്‍ന്ന ക്ലബ്ബ് മുന്നോട്ട് വച്ച ഓഫര്‍ ഹാന്‍സി ഫ്ലിക്ക് നിരസിച്ചില്ല. രണ്ടോ മൂന്നോ ആഴ്ചത്തേക്ക് ആയുസുള്ള താല്‍ക്കാലിക ദൗത്യമാണെന്ന് ഫ്ലിക്കിന് നല്ല ബോധ്യമുണ്ടായിരുന്നു. എന്നാല്‍ കിട്ടിയ അവസരം നല്ല രീതിയില്‍ വിനയോഗിക്കുക എന്ന തന്റെ പോളിസിയില്‍ ഫ്ലിക് ബയേണിനെ നയിച്ചത് മൂന്ന് കിരീടങ്ങളിലേക്കാണ്.ഫ്ലിക് ബയേണിലേക്ക് എത്തുമ്ബോള്‍ അത്രമാത്രം തളര്‍ന്നിരുന്നു ക്ലബ്ബ്. ഇനി എത്ര മുന്നോട്ട് എന്ന് ആര്‍ക്കും അറിയില്ല. പല ഫഉട്ബോള്‍ നിരീക്ഷകരും ഈ വയസന്‍ പടയെക്കൊണ്ട് സാധ്യമാകുന്ന നേട്ടങ്ങളല്ല മുന്നിലെന്ന് വിധിയെഴുതിയ നാളുകള്‍. എന്നാല്‍ ഒരു നല്ല അധ്യപകന് വേണ്ട കാര്‍ക്കശ്യത്തോടെയും പ്രാവീണ്യത്തോടെയും ടീമിനെ സമീപിച്ച ഫ്ലിക്ക് അവര്‍ക്കുവേണ്ട തന്ത്രങ്ങളൊരുക്കി.ബുണ്ടസ്‌ലീഗയില്‍ വമ്ബന്മാരായ ബൊറൂസിയ ഡോര്‍ട്മുണ്ടിനെ ബഹുദൂരം പിന്നിലാക്കി കിരീടം സ്വന്തമാക്കിയ ബയേണ്‍ ജര്‍മ്മന്‍ കപ്പില്‍ സ്റ്റുട്ട്ഗര്‍ട്ടിനെ പരാജയപ്പെടുത്തിയാണ് കപ്പ് ഉയര്‍ത്തിയത്. ഒടുവില്‍ തോല്‍വിയറിയാതെയുള്ള കുതിപ്പ് കലാശപോരാട്ടത്തിലും ആവര്‍ത്തിച്ച്‌ ചാംപ്യന്‍സ് ലീഗിലും കിരീട നേട്ടം. കോമന്റെ ഒറ്റ ഗോളില്‍ പിഎസ്ജിയെ തകര്‍ക്കുമ്ബോള്‍ ട്രെബിള്‍ നേട്ടം. ഈ മൂന്ന് കിരീടങ്ങളും ബയേണ്‍ നേടിയത് വെറും 36 മത്സരങ്ങളില്‍ നിന്ന്.സീസണില്‍ തോല്‍വിയറിയാതെയാണ് ബയേണ്‍ ചാംപ്യന്‍സ് ലീഗ് കപ്പില്‍ മുത്തമിട്ടത്. തുടര്‍ച്ചയായ 11 മത്സരങ്ങളും ജയിച്ച ബയേണ്‍ മുന്നില്‍ വന്നവരെയെല്ലാം തകര്‍ത്തെറിഞ്ഞാണ് കിരീടം സ്വന്തമാക്കിയത്. ചാംപ്യന്‍സ് ലീഗ് ചരിത്രത്തില്‍ ഇതുവരെ ഒരു ടീമും 11 മത്സരങ്ങള്‍ തുചര്‍ച്ചയായി ജയിച്ചട്ടില്ല. ബയേണിന്റെ തന്നെ പത്ത് വിജയമെന്ന റെക്കോര്‍ഡാണ് ഫ്ലിക്കിന്റെ കുട്ടികള്‍ തിരുത്തിയെഴുതിയത്. റിയല്‍ മാഡ്രിഡും പത്ത് വിജയം തുടര്‍ച്ചയായി സ്വന്തമാക്കിയിട്ടുണ്ട്.

You might also like

Leave A Reply

Your email address will not be published.