വരുംദിവസങ്ങളില്‍ കൂടുതല്‍ സഹായം എത്തിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. കുവൈത്ത് ആരോഗ്യ മന്ത്രാലയമാണ് മരുന്നുകള്‍ അയക്കുന്നതിന് നേതൃത്വം നല്‍കുന്നത്.കോവിഡ് പ്രതിരോധത്തിനായുള്ള തീവ്രശ്രമത്തിന് ഇടയിലും കുവൈത്ത് ആരോഗ്യ മന്ത്രാലയം നടത്തുന്ന ഇൗ മാനുഷിക സേവനം സമൂഹ മാധ്യമങ്ങളില്‍ അനുഭവപ്പെടുന്നു. ലബനാനിലെ ദുരിത ബാധിതരെ സഹായിക്കാന്‍ കുവൈത്ത് റെഡ് ക്രസന്‍റ് സൊസൈറ്റി ആരംഭിച്ച വിഭവ സമാഹരണ കാമ്ബയിന്‍ നല്ല നിലക്ക് മുന്നോട്ടുപോവുന്നുണ്ട്.
https://www.krcs.org.kw/Donation/Lebanon-Relief-Campaign എന്ന ലിങ്കിലൂടെ കുവൈത്ത് റെഡ് ക്രസന്‍റ് സൊസൈറ്റിയുടെ ലബനാന്‍ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാം.ഒൗഖാഫ് മന്ത്രാലയം ലബനാന് പത്തുലക്ഷം ഡോളര്‍ നല്‍കും
കുവൈത്ത് സിറ്റി: കുവൈത്ത് മതകാര്യ മന്ത്രാലയം ലബനാനില്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് 10 ലക്ഷം ഡോളര്‍ നല്‍കും. ഒൗഖാഫ് മന്ത്രി ഡോ. ഫഹദ് അല്‍ അഫാസിയാണ് ഇക്കാര്യം അറിയിച്ചത്. കുവൈത്ത് കിരീടാവകാശി ശൈഖ് നവാഫ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹിെന്റ നിര്‍ദേശപ്രകാരമാണ് സഹായം നല്‍കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബൈറൂത്തില്‍ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് പരലോക മോക്ഷം ലഭിക്കെട്ടയെന്നും പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കെട്ടയെന്നും മന്ത്രി പ്രാര്‍ഥിച്ചു.