സൈക്ലിങ്​ ട്രാക്ക്​ നിര്‍മാണ പുരോഗതി വിലയിരുത്തി

0

അബ്​ദുല്ല ഖലീഫ അല്‍ മറിയും സന്ദര്‍ശിച്ച്‌​ വിലയിരുത്തി.നഗരത്തിലെ പരിസ്​ഥിതി മലിനീകരണത്തി​െന്‍റ തോത്​ കുറക്കാനും ജനങ്ങളുടെ ആരോഗ്യം വളര്‍ത്തുന്ന യാത്രാരീതികള്‍ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ട്​ സ്​ഥാപിക്കുന്ന പദ്ധതിയാണിത്​. ദുബൈയെ സൈക്കിള്‍ നഗരമാക്കുമെന്ന ദുബൈ കിരീടാവകാശിയും എക്​സിക്യൂട്ടിവ്​ കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ്​ ഹംദാന്‍ ബിന്‍ മുഹമ്മദ്​ ബിന്‍ റാശിദ്​ ആല്‍ മക്​തൂമി​െന്‍റ പ്രഖ്യാപനത്തി​െന്‍റ അടിസ്​ഥാനത്തിലാണ്​ നിര്‍മാണം പുരോഗമിക്കുന്നത്​. ദുബൈയിലെ സൈക്കിള്‍ ട്രാക്ക്​ ഈവര്‍ഷം 425 കിലോമീറ്ററായി വര്‍ധിപ്പിച്ചു. 2025 ഓടെ 647 കിലോമീറ്ററാക്കാനാണ്​ ലക്ഷ്യമിടുന്നത്​. മറീനയിലെ കിങ്​ സല്‍മാന്‍ ബിന്‍ അബ്​ദുല്‍ അസീസ്​ അല്‍ സൗദ്​ നടപ്പാലവും സംഘം സന്ദര്‍ശിച്ചു. 65 മീറ്റര്‍ നീളമുള്ള പാതയില്‍ മണിക്കൂറില്‍ 8000 പേര്‍ക്ക്​ സഞ്ചരിക്കാനാവും. അപകട നിരക്ക്​ കുറക്കുന്നതി​െന്‍റ ഭാഗമായാണ്​ പാലം നിര്‍മാണം.2021ഓടെ ലോകത്തിലെ ഏറ്റവും സുരക്ഷിത ഗതാഗത സംവിധാനമുള്ള നഗരമാക്കുകയാണ്​ ലക്ഷ്യം. 2006ല്‍ 13 നടപ്പാതകള്‍ മാത്രമുണ്ടായിരുന്ന ദുബൈയില്‍ ഇപ്പോള്‍ 116 പാതകളുണ്ട്​. 2026നുള്ളില്‍ 34 പാതകള്‍ കൂടി നിര്‍മിക്കാന്‍ പദ്ധതിയുണ്ടെന്ന്​ മത്താര്‍ അല്‍ തായര്‍ പറഞ്ഞു. ഇതോടെ പാതകളുടെ എണ്ണം 150 ആയി ഉയരും.കാല്‍നട യാത്രക്കാരുടെ മരണനിരക്ക്​ കുറക്കുക എന്നതും ലക്ഷ്യമാണെന്നും അദ്ദേഹം പറഞ്ഞു.

You might also like

Leave A Reply

Your email address will not be published.