ഗാലക്‌സി നോട്ട് 20 മിസ്റ്റിക് ബ്ലാക്ക്, മിസ്റ്റിക് ബ്രോണ്‍സ്, മിസ്റ്റിക് ഗ്രീന്‍ തുടങ്ങിയ നിറങ്ങളില്‍ വില്‍ക്കുമെന്ന് സാംസങ് വെളിപ്പെടുത്തിയിരുന്നു.ഇന്ത്യയില്‍, ഫോണിന്റെ മിസ്റ്റിക് ബ്രോന്‍സ്, മിസ്റ്റിക് ഗ്രീന്‍ നിറങ്ങളും സാംസങ് കൊണ്ടുവരുമെന്ന് വ്യക്തമാക്കി.ഇന്ത്യയില്‍ സാംസങ് ഗാലക്‌സി നോട്ട് 20 സ്മാര്‍ട്ട്ഫോണിന്റെ 256 ജിബി സ്റ്റോറേജുള്ള 4ജി വേരിയന്റിന് 77,999 രൂപയാണ് വില. ഗാലക്‌സി നോട്ട് 20 അള്‍ട്രയുടെ 5ജിയുടെ 256 ജിബി സ്റ്റോറേജ് മോഡലിന് 1,04,999 രൂപ വിലയുണ്ട്. ഈ ഡിവൈസുകളുടെപ്രീ ബുക്കിങ് സാംസങിന്റെ സൈറ്റിലൂടെയും വിവിധ ഓഫ്‌ലൈന്‍ റീട്ടെയില്‍ സ്റ്റോറുകളിലൂടെയും ആരംഭിച്ചു.