ലോകത്തെ അതിസമ്ബന്നരുടെ പട്ടികയില്‍ മുകേഷ് അംബാനി നാലാം സ്ഥാനത്ത്

0

യൂറോപ്പിലെ ഏറ്റവും സമ്ബന്നനായ ബെര്‍നാര്‍ഡ് അര്‍നോള്‍ട്ടിനെയാണ് പിന്നിലാക്കിയാണ് അംബാനി നാലാം സ്ഥാനത്തെത്തിയത്. 80.6 മില്യണാണ് മുകേഷ് അംബാനിയുടെ ആസ്തി. ഈ വര്‍ഷം മാത്രം 22 മില്യണാണ് മുകേഷ് നേടിയത്. അര്‍നോള്‍ട്ടിയുടേതാണ് ലോകപ്രശസ്ത ഫാഷന്‍ ബ്രാന്‍ഡായ ലൂയി വുയിട്ടോ. ഫ്രാന്‍സിലെ അതിപ്രശസ്ത കമ്ബനിയ വുയിട്ടോയ്ക്ക് ലോകമെമ്ബാടും നിരവധി ബ്രാഞ്ചുകളുണ്ട്.നേരത്തെ നിരവധി സമ്ബന്നരെ മുകേഷ് അംബാനി മറികടന്നിരുന്നു. ടെസ്ലയുടെ മേധാവ് ഇലോണ്‍ മസ്‌ക്, ആല്‍ഫബെറ്റ് ഐഎന്‍സി സഹസ്ഥാപകന്‍ സെര്‍ജി ബ്രിന്‍, ലാറി പേജ് എന്നിവരെല്ലാം അംബാനി മറികടന്നവരാണ്. നിക്ഷേപകരിലെ ഭീമനായ വാറന്‍ ബഫറ്റിനെയും അംബാനി മറികടന്നിരുന്നു. ഒമാഹയിലെ ദീര്‍ഘദര്‍ശിയെന്ന വിളിപ്പേരിലാണ് ബഫറ്റ് അറിയപ്പെടുന്നത്. അദ്ദേഹത്തെ മറികടന്നത് വലിയ നേട്ടമായിട്ടാണ് കാണുന്നത്.ഇ കൊമേഴ്സ് മേഖലയിലേക്ക് മുകേഷ് മാറുന്ന എന്ന സൂചനയാണ് ഇതിലൂടെ ലഭിക്കുന്നത്. ഇന്ത്യയില്‍ വലിയ സാധ്യതയുള്ള ബിസിനസായി ഇ കൊമേഴ്സ് മാറിയിരിക്കുകയാണ്. ഗൂഗിള്‍ പത്ത് ബില്യണ്‍ ആണ് ഇത്തരത്തില്‍ നിക്ഷേപിച്ചിരിക്കുന്നത്.

You might also like

Leave A Reply

Your email address will not be published.