റ​ഷ്യ വി​ക​സി​പ്പി​ച്ച കൊറോണ വാ​ക്സി​നി​ല്‍ പ്ര​തീ​ക്ഷ​യുണ്ടെന്ന് അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പ്

0

റ​ഷ്യ വി​ക​സി​പ്പി​ച്ച വാ​ക്സി​ന്‍ ‘സ്പുട്നിക്ക് 5’ ഫ​ല​വ​ത്താ​കു​മെ​ന്നാ​ണ് താ​ന്‍ പ്ര​തീ​ക്ഷി​ക്കു​ന്ന​ത് എന്ന് ട്രംപ് പ്രതികരിച്ചു. അ​മേ​രി​ക്ക​യു​ടെ കോ​വാ​ക്സി​നും ഉ​ട​ന്‍ പ​രീ​ക്ഷി​ച്ച്‌ വി​ജ​യി​ക്കാ​നാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും ട്രം​പ് വ്യ​ക്ത​മാ​ക്കി.കൂടുതലായി ഒന്നും റഷ്യന്‍ വാക്സിന്‍ സംബന്ധിച്ച്‌ അറിയില്ലെന്നും ട്രംപ് പറഞ്ഞു. അ​ധി​കം വൈ​കാ​തെ ത​ന്നെ അ​മേ​രി​ക്ക വാ​ക്സി​ന്‍ പ​രീ​ക്ഷി​ച്ച്‌ വി​പ​ണി​യി​ലെ​ത്തി​ക്കും. അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ഗ​വേ​ഷ​ണ​ങ്ങ​ള്‍ വേഗത്തില്‍ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും ട്രം​പ് വ്യക്തമാക്കി.ചൊവ്വാഴ്ചയാണ് ലോകത്തിലെ ആദ്യത്തെ കൊറോണ വാക്സിന്‍ നിര്‍മ്മാണം പൂര്‍ത്തിയായെന്ന് റഷ്യന്‍ പ്രസിഡന്‍റ് വ്ലാഡമിര്‍ പുഡിന്‍ അറിയിച്ചത്. റഷ്യ ഉടന്‍ തന്നെ പൊതുജനങ്ങള്‍ക്ക് വാക്സിന്‍ നല്‍കി തുടങ്ങും. തന്‍റെ മകള്‍ക്ക് ആദ്യം വാക്സിന്‍ എടുത്തുവെന്നാണ് നേരത്തെ റഷ്യന്‍ പ്രസിഡന്‍റ് വ്യക്തമാക്കിയിരുന്നത്.

You might also like

Leave A Reply

Your email address will not be published.