രാ​ജ്യ​ത്ത് വൈ​റ​സ് വ്യാ​പ​ന​ത്തി​ന്‍റെ ര​ണ്ടാം ത​രം​ഗ​ത്തി​നു പ്ര​ധാ​ന കാ​ര​ണ​മാ​യ​ത് ആ​ഘോ​ഷ പ​രി​പാ​ടി​ക​ളെ​ന്ന് ജ​ര്‍​മ​ന്‍ ആ​രോ​ഗ്യ വ​കു​പ്പ് മ​ന്ത്രി യെ​ന്‍​സ് സ്പാ​ന്‍

0

ഈ ​ഘ​ട്ട​ത്തി​ല്‍ വൈ​റ​സ് കൂ​ടു​ത​ലാ​യി ബാ​ധി​ച്ചു കാ​ണു​ന്ന​ത് കൂ​ടു​ത​ലാ​യും യു​വാ​ക്ക​ളാ​ണെ​ന്ന​ത് ഏ​റ്റ​വും വ​ലി​യ തെ​ളി​വാ​യി ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു.അ​വ​ധി​ക്കാ​ലം ആ​ഘോ​ഷി​ച്ച്‌ നാ​ട്ടി​ല്‍ തി​രി​ച്ചെ​ത്തു​ന്ന​വ​രി​ല്‍ നി​ന്നും കൂ​ടു​ത​ലാ​യി ഇ​പ്പോ​ള്‍ രോ​ഗം പ​ക​രു​ന്നു എ​ന്നാ​ണ് സ്പാ​ന്‍റെ വി​ല​യി​രു​ത്ത​ല്‍. വി​വാ​ഹം പോ​ലു​ള്ള ആ​ഘോ​ഷ​ങ്ങ​ള്‍​ക്കും ക​ടു​ത്ത നി​യ​ന്ത്ര​ണം പാ​ലി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം നി​ര്‍​ദേ​ശി​ച്ചു. അ​ത്ത​രം പ​രി​പാ​ടി​ക​ളി​ല്‍ ഏ​റ്റ​വും അ​ടു​ത്ത ബ​ന്ധു​ക്ക​ളെ മാ​ത്രം പ​ങ്കെ​ടു​പ്പി​ക്കാ​നാ​ണ് മ​ന്ത്രി​യു​ടെ ഉ​പ​ദേ​ശം.അ​തേ​സ​മ​യം, നി​യ​ന്ത്ര​ണ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ഇ​നി​യും റീ​ട്ടെ​യി​ല്‍ സ്റ്റോ​റു​ക​ളോ ഒൗ​ട്ട്ലെ​റ്റു​ക​ളോ ഹെ​യ​ര്‍​ഡ്ര​സിം​ഗ് സ​ലൂ​ണു​ക​ളോ അ​ട​ച്ചി​ടാ​ന്‍ ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ലെ​ന്നും സ്പാ​ന്‍ പ​റ​ഞ്ഞു. ഫെ​യ്സ് മാ​സ്കു​ക​ളു​ടെ ഉ​പ​യോ​ഗ​വും സാ​മൂ​ഹി​ക അ​ക​ലം കൃ​ത്യ​മാ​യി പാ​ലി​ക്ക​ലും വ​ഴി സ്ഥി​തി നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കാ​ന്‍ സാ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

You might also like

Leave A Reply

Your email address will not be published.