ആകെ കോവിഡ് ബാധിത മരണം 42500 ലേക്കെത്തി. സംസ്ഥാനങ്ങളുടെ കണക്ക് അനുസരിച്ച് രാജ്യത്തെ പ്രതിദിന കേസുകള്‍ 60,000 ത്തോളവും മരണം 900 ത്തോളവും എത്തി നില്‍ക്കുകയാണ്. 24 മണിക്കൂറിനിടെ മഹാരാഷ്ട്രയില്‍ 10,483 കേസുകളും 300 മരണവും റിപ്പോര്‍ട്ട് ചെയ്തു.ആന്ധ്രയില്‍ 10,000 പുതിയ കേസുകള്‍ സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതര്‍ 2 ലക്ഷം കടന്നു. ബിഹാറില്‍ പ്രതിദിന കണക്കിലെ ഉയര്‍ന്ന സംഖ്യയായ 3646 രേഖപ്പെടുത്തി. കര്‍ണാടകയില്‍ 6670 ഉം തമിഴ്നാട്ടില്‍ 5880 ഉം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.അഞ്ച് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലായി കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം പതിനായിരം കടന്നു. 24 മണിക്കൂറിനിടെ മരിച്ചത് 326 പേരാണ്. 25169 പേര്‍ക്ക് പുതുതായി രോഗം കണ്ടെത്തി. 10208 ആണ് മരണസംഖ്യ. രോഗബാധിതര്‍ 737027 ആയി.ആന്ധ്രാപ്രദേശില്‍ രോഗ ബാധിതര്‍ രണ്ട് ലക്ഷം കവിഞ്ഞു. 10 171 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. രോഗബാധിതര്‍ 206960 ആയി. 89 മരണം റിപ്പോര്‍ട്ട് ചെയ്തു. മരണസംഖ്യ 2998 ആണ്.തമിഴ്‌നാട്ടില്‍ കോവിഡ് ബാധിച്ച് 119 പേര്‍ കൂടി മരിച്ചു. മരണസംഖ്യ 4690 ആയി. 5880 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 285024 ആണ് രോഗബാധിതര്‍.ചെന്നൈയില്‍ 984 പേര്‍ക്ക് കൂടി രോഗം കണ്ടെത്തി.കര്‍ണാടകയില്‍ 101 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. മരണസംഖ്യ 2998 ആയി. 6670 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 164924 ആണ് രോഗബാധിതര്‍.