യുഗങ്ങള്‍ക്ക് മുന്‍പ് ഭൂമിയുടെ ചൂട് എത്ര ആയിരിന്നു??

0

20,000 വര്‍ഷങ്ങള്‍ക്ക് മുമ്ബ് കഴിഞ്ഞ ഹിമയുഗത്തിലെ ശരാശരി കൂടിയ ആഗോള താപനില 7 ഡിഗ്രി സെല്‍ഷ്യസായിരുന്നുവത്രേ. മൈനസ് 11 ആയിരുന്നു കുറഞ്ഞ ശരാശരിയും. ലാസ്റ്റ് ഗ്ലേഷ്യല്‍ മാക്‌സിമം (എല്‍ജിഎം) എന്ന് വിളിക്കപ്പെടുന്ന കാലാവസ്ഥ പ്രവചിക്കാന്‍ യുഎസില്‍ നിന്നുള്ള ഗവേഷകര്‍ ചെറിയ മറൈന്‍ ഫോസിലുകളില്‍ നിന്നുള്ള വിവരങ്ങള്‍ കാലാവസ്ഥാ മോഡലുകളുമായി സംയോജിപ്പിച്ചാണ് ഈ നിര്‍ണായക കണ്ടെത്തല്‍ നടത്തിയത്. ആ തണുത്ത കാലഘട്ടത്തില്‍, ഭൂമിയുടെ ഹിമപാളികളും ഹിമാനികളും യൂറോപ്പിന്റെയും വടക്കേ അമേരിക്കയുടെയും തെക്കേ അമേരിക്കയുടെയും പകുതിയോളം കടന്ന് ഏഷ്യയിലേക്കും വ്യാപിച്ചിരുന്നുവെന്നാണ് പഠനം പറയുന്നത്.അന്തരീക്ഷത്തിലെ കാര്‍ബണിന്‍റെ അളവിലെ മാറ്റങ്ങളും ആഗോള താപനില വ്യതിയാനങ്ങളും തമ്മിലുള്ള ബന്ധം മനസ്സിലാക്കുന്നതിനും ഭാവിയിലെ കാലാവസ്ഥാ വ്യതിയാനം പ്രവചിക്കുന്നതിനും ഈ കണ്ടെത്തലുകള്‍ വിദഗ്ധരെ സഹായിക്കും. എന്നാല്‍ ശാസ്ത്രം പണ്ടേ ഉത്തരം തേടുന്ന ഒരു ചോദ്യം ലളിതമാണ്: ഹിമയുഗം എത്ര തണുപ്പായിരുന്നു?ഈ ചോദ്യത്തിന് ഉത്തരം നല്‍കുന്നതിന്, ശാസ്ത്രജ്ഞര്‍ സമുദ്രത്തിലെ നിരവധി അവശിഷ്ടങ്ങള്‍ വിശകലനം ചെയ്തു. അവ ജീവിച്ചിരുന്ന സമയങ്ങളില്‍ സമുദ്രഉപരിതല താപനിലയുടെ തെളിവുകള്‍ സംരക്ഷിക്കുന്നു. തുടര്‍ന്ന് അവര്‍ ഈ ഡാറ്റയെ അവസാന ഗ്ലേഷ്യല്‍ മാക്‌സിമത്തിന്റെ കാലാവസ്ഥാ സിമുലേഷനുകളുമായി സംയോജിപ്പിച്ചു ‘ഡാറ്റാ അസൈമിലേഷന്‍’ എന്നറിയപ്പെടുന്ന കാലാവസ്ഥാ പ്രവചകര്‍ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യയാണിത്. താപനില, മര്‍ദ്ദം, ഈര്‍പ്പം എന്നിവ അളക്കുകയും പ്രവചന മോഡല്‍ അപ്‌ഡേറ്റ് ചെയ്യുന്നതിനും കാലാവസ്ഥ പ്രവചിക്കുന്നതിനും ഈ അളവുകള്‍ ഉപയോഗിക്കുന്നു. ശരാശരി ആഗോള താപനില പ്രവചിക്കുന്നതിനൊപ്പം, ലോകത്തിന്റെ വിവിധ പ്രദേശങ്ങളില്‍ കണക്കുകള്‍ എങ്ങനെ വ്യത്യാസപ്പെടുന്നുവെന്ന് കാണിക്കുന്നതിനായി ഗവേഷകര്‍ മാപ്പുകള്‍ സൃഷ്ടിച്ചു.

You might also like

Leave A Reply

Your email address will not be published.