വെള്ളിയാഴ്ച ബയേണ്‍ മ്യൂണിക്കിന്റെ കൈയില്‍ 8-2ന് അപമാനമുണ്ടായതിനെ തുടര്‍ന്ന് ബാഴ്സലോണ സൂപ്പര്‍ താരം ലയണല്‍ മെസ്സി ക്ലബ് വിടുന്നത് പരിഗണിക്കുമെന്ന് മുന്‍ മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് താരം റിയോ ഫെര്‍ഡിനാന്റ് പറഞ്ഞു.മല്‍സരം തുടങ്ങി 30 മിനുട്ടില്‍ തന്നെ ബാഴ്സലോണ ആയുധം വച്ച് കീഴടങ്ങി.ബാഴ്സയുമായുള്ള കരാര്‍ മെസിക്ക് ഇനി ഒരു കൊല്ലം കൂടിയേ ഉള്ളൂ.യൂറോപ്പിന് ചുറ്റുമുള്ള മറ്റ് ടീമുകളുമായി താരതമ്യപ്പെടുത്തുമ്ബോള്‍ ക്ലബ്ബ് നല്‍കിയ പ്രകടനത്തിന്റെ നിലവാരവും സ്ക്വാഡിന്‍റെ നിലനില്‍പ്പും അദ്ദേഹം ഇപ്പോള്‍ ചിന്തിക്കുന്നുണ്ടാവും.വലിയ ട്രോഫികള്‍ നേടാന്‍ ഉള്ള ആഗ്രഹം അദ്ദേഹത്തിന് ഉണ്ടെങ്കില്‍ അവിടെ തുടരാന്‍ വിസമ്മദം അറിയിക്കും.ഇനിയും അദ്ദേഹം കാത്തിരിക്കുമോ അതോ ടീമില്‍ ഉള്ള വിശ്വാസം അദ്ദേഹത്തിന് നഷ്ട്ടപ്പെട്ടോ എന്ന് നമുക്ക് അടുത്ത് അറിയാം.’ ഫെര്‍ഡിനാന്‍റ് ബീട്ടി സ്പോര്‍ട്ടിനോട് പറഞ്ഞു.
Related Posts