ബ്രിട്ടീഷ് നാണയത്തില്‍ ഗാന്ധിജിയുടെ ചിത്രം

0

ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ചിത്രവുമായി ബ്രിട്ടീഷ് നാണയം വരുന്നു. നാണയങ്ങളുടെ പ്രമേയവും ഡിസൈനുമെല്ലാം തീരുമാനിക്കുന്ന റോയല്‍ മിന്റാണ് മഹാത്മാ ഗാന്ധിയുടെ ചിത്രം ഉപയോഗിക്കാന്‍ തീരുമാനിക്കുന്നത്. മഹാത്മാ ഗാന്ധിയുടെ ചിത്രം ബ്രിട്ടീഷ് നാണയത്തില്‍ ഇടംനേടുന്നതോടെ ബ്രിട്ടീഷ് കോയിനില്‍ ഇടം നേടുന്ന വെള്ളക്കാരനല്ലാത്ത ആദ്യ വ്യക്തിയാകും ഗാന്ധിജി.1947 ഓഗസ്റ്റില്‍ ബ്രിട്ടീഷ് ഭരണം അവസാനിച്ച്‌ അഞ്ച് മാസങ്ങള്‍ക്ക് ശേഷമാണ് മഹാത്മാ ഗാന്ധി കൊല്ലപ്പെടുന്നത്. ആധുനിക കാല ബ്രിട്ടണ്‍ രൂപ കല്‍പന ചെയ്യാന്‍ സഹായിച്ച കറുത്ത വര്‍ഗക്കാരെയും ന്യൂനപക്ഷ വിഭാഗക്കാരെയും ആദരിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. ഈ ക്യാമ്ബെയിന് വേണ്ടി എല്ലാ പിന്തുണയും നല്‍കുമെന്ന് ഇന്ത്യന്‍ വിംശജനായ ബ്രിട്ടീഷ് ധനകാര്യ വകുപ്പ് മന്ത്രി ഋഷി സുനക് വ്യക്തമാക്കിയിട്ടുണ്ട്.

You might also like

Leave A Reply

Your email address will not be published.