താരം പോര്‍ച്ചുഗീസ് ക്ലബായ ബെന്‍ഫികയുമായി കരാര്‍ ധാരണയില്‍ എത്തിയതായി ബ്രസീലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 20 മില്യണോളം നല്‍കിയാണ് എവര്‍ട്ടണെ ബെന്‍ഫിക സ്വന്തമാക്കുന്നത്. ഇറ്റാലിയന്‍ ക്ലബായ നാപോളിയും ഇംഗ്ലീഷ് ക്ലബായ എവര്‍ട്ടണുമെല്ലാം എവര്‍ട്ടണായി രംഗത്ത് ഉണ്ടായിരുന്നു.120 മില്യണ്‍ ആയിരുന്നു എവര്‍ട്ടന്റെ ഗ്രമിയോവിലെ റിലീസ് ക്ലോസ്. എന്നാല്‍ താരത്തിന്റെ കരാര്‍ അവസാനിക്കാന്‍ ആയ സാഹചര്യത്തില്‍ ചെറിയ തുകയ്ക്ക് താരത്തെ വില്‍ക്കാന്‍ ഗ്രമിയോ തയ്യാറായി. എവര്‍ട്ടണെ ബെന്‍ഫിക വില്‍ക്കുമ്ബോള്‍ ആ വില്‍ക്കുന്ന തുകയുടെ 15 ശതമാനം ഗ്രമിയോക്ക് നല്‍കാന്‍ വ്യവസ്ഥയുണ്ട്. കഴിഞ്ഞ കോപ അമേരിക്കയില്‍ ബ്രസീല്‍ ദേശീയ ടീമിനായി എവര്‍ട്ടണ്‍ നടത്തിയ ഗംഭീര പ്രകടനങ്ങള്‍ യൂറോപ്യന്‍ ക്ലബുകളുടെ ആകെ ശ്രദ്ധ താരത്തില്‍ എത്തിച്ചിടരുന്നു.കോപയില്‍ മൂന്ന് ഗോളുകളും 2 അസിസ്റ്റും എവര്‍ട്ടണ്‍ നേടിയിരുന്നു. 12 വര്‍ഷങ്ങള്‍ക്ക് ശേഷം ബ്രസീല്‍ കോപ ചാമ്ബ്യന്മാരായതില്‍ വലിയ പങ്കു തന്നെ ആയിരുന്നു അത്. 24കാരനായ താരം യൂറോപ്പിലേക്ക് വരാന്‍ കഴിഞ്ഞ സീസണ്‍ മുതല്‍ ശ്രമിക്കുന്നുണ്ട്.