ബര്‍ക്ക-നഖല്‍ ഇരട്ടപ്പാത ഗതാഗതത്തിനായി തുറന്നുകൊടുത്തു

0

മസ്​കത്ത്​: ബര്‍ക്ക വ്യവസായ മേഖലയിലെ റൗണ്ട്​ എബൗട്ട്​ മുതല്‍ വാദി മിസ്​തല്‍ റൗണ്ട്​ എബൗട്ട്​ വരെയുള്ള റോഡി​​െന്‍റ ദൈര്‍ഘ്യം 38 കിലോമീറ്ററാണ്​. അല്‍ മസലമാത്ത്​ മേഖലയില്‍ നിന്ന്​ തുടങ്ങി നഖലിലെ അല്‍ സാദിയ മേഖല വരെയുള്ള അവസാനഘട്ട ജോലികള്‍ പൂര്‍ത്തീകരിച്ചശേഷമാണ്​ റോഡ്​ ഗതാഗതത്തിനായി തുറന്നത്​.ഏഴ്​ ഇന്‍റര്‍ചേഞ്ചുകളും രണ്ട്​ വാദികള്‍ക്ക്​ മുകളിലൂടെയുള്ള പാലങ്ങളും അഞ്ച്​ റൗണ്ട്​ എബൗട്ടുകളും റോഡിലുണ്ട്​. ഇതോടൊപ്പം വാഹനങ്ങള്‍ക്കായി ഒരു അണ്ടര്‍ പാസ്​, കാല്‍ നടക്കാര്‍ക്കായി ആറ്​ ഭൂഗര്‍ഭ ടണലുകള്‍, കാല്‍ നടക്കാര്‍ക്ക്​ ഒരു ഒാവര്‍ പാസ്​, 27 കിലോമീറ്റര്‍ സര്‍വിസ്​ എന്നിവയും ഇതി​​െന്‍റ ഭാഗമാണ്​. ഒരു വശത്തേക്ക്​ 3.75 മീറ്റര്‍ നീളമുള്ള രണ്ട്​ ലൈനുകളാണ്​ ഉള്ളത്​. പുറത്തേക്കുള്ള റോഡ്​ ഷോള്‍ഡറുകള്‍ക്ക്​ 2.5 മീറ്ററും ഇ​േന്‍റണല്‍ റോഡ്​ ഷോള്‍ഡറുകള്‍ക്ക്​ 1.2 മീറ്ററുമാണ്​ വീതി. പ്രൊട്ടക്​ടിവ്​ ബാരിയറുകളടക്കം സുരക്ഷ മാനദണ്ഡങ്ങളോടെയാണ്​ റോഡി​​െന്‍റ നിര്‍മാണം. ബര്‍ക്ക, വാദി അല്‍ മആവീല്‍, നഖല്‍, അല്‍ അവാബി വിലായത്തുകള്‍ക്കിടയിലുള്ള ഗതാഗതം സുഗമമാക്കാന്‍ സഹായിക്കുന്നതാണ്​ പുതിയ റോഡ്​.

You might also like

Leave A Reply

Your email address will not be published.