ഫേസ്ബുക്ക് ജീവനക്കാര്‍ക്ക് 2021 ജൂലൈ വരെ വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ അനുമതി

0

കലിഫോര്‍ണിയ : കലിഫോര്‍ണിയ ആസ്ഥാനമായി പതിനാറു വര്‍ഷങ്ങള്‍ക്കു മുന്‍പ് (ഫെബ്രു 4, 2004) ആഗോളതലത്തില്‍ പ്രവര്‍ത്തനമാരംഭിച്ച ഫേസ്ബുക്ക് കൊറോണ വൈറസ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ജീവനക്കാര്‍ക്ക് 2021 ജൂലൈ വരെ വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ അനുമതി നല്‍കി . വീട്ടില്‍ ഓഫീസ് സൗകര്യങ്ങള്‍ ഒരുക്കാന്‍ 1000 ഡോളര്‍ അധികമായി നല്‍കുമെന്നും ഫേസ്ബുക്ക് അധികൃതര്‍ അറിയിച്ചു.”സര്‍ക്കാരിന്റേയും ആരോഗ്യ വിദഗ്ധരുടേയും മാര്‍ഗനിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ ഈ കാര്യങ്ങളെക്കുറിച്ചുള്ള ഓഗസ്റ്റ് ആറിന് നടന്ന ആഭ്യന്തര ചര്‍ച്ചകളില്‍ നിന്നാണ് ഫേസ്ബുക് അധികൃതര്‍ ഇങ്ങനെയൊരു തീരുമാനത്തിലെത്തിയത്. 2021 ജൂലൈ വരെ സ്വന്തം വീട്ടില്‍ നിന്ന് ജോലി തുടരാന്‍ ഞങ്ങള്‍ ജീവനക്കാരെ അനുവദിക്കുന്നു,” ഫെയ്സ്ബുക്ക് വക്താവ് വ്യക്തമാക്കി. 2021 ജൂണ്‍ വരെ ജീവനക്കാര്‍ക്ക് വീടുകളില്‍ ഇരുന്ന് ജോലി ചെയ്യാമെന്ന് അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആല്‍ഫബെറ്റും അറിയിച്ചിരുന്നു. ജീവനക്കാര്‍ക്ക് എത്ര നാള്‍ വേണമെങ്കിലും വീട്ടിലിരുന്ന ജോലി ചെയ്യാം എന്ന നിലപാടിലാണ് ട്വിറ്റര്‍.അതേസമയം വൈറസ് വ്യപനം കുറയുന്നത് പോലെ കുറച്ച്‌ ജീവനക്കാരെ ഉള്‍പ്പെടുത്തി ഓഫീസുകള്‍ തുറക്കുമെന്ന് ഫേസ്ബുക്ക് അറിയിച്ചിട്ടുണ്ട്. ഗവണ്‍മെന്റ് നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചാകും ഓഫീസുകള്‍ തുറക്കുന്നതെന്നും ഫേസ്ബുക്ക് വ്യക്തമാക്കി.

You might also like

Leave A Reply

Your email address will not be published.