പൊതു പാര്‍ക്കുകളിലെ ഗ്രൗണ്ടുകള്‍ തുറക്കാന്‍ മുനിസിപ്പാലിറ്റി പരിസ്​ഥിതി മന്ത്രാലയം തീരുമാനിച്ചു

0

ദോഹ: കോവിഡ്-19 നിയന്ത്രണങ്ങള്‍ ഘട്ടം ഘട്ടമായി നീക്കുന്നതി​െന്‍റ ഭാഗമായാണ് തീരുമാനം. ഒരേസമയം 10 പേര്‍ക്ക് മാത്രമേ ഗ്രൗണ്ട് അനുവദിക്കൂ. ഗ്രൗണ്ടിലെത്തുന്നവര്‍ എല്ലാ മുന്‍കരുതല്‍ നടപടികളും പാലിക്കണം. പ്രവേശന കവാടത്തില്‍ സന്ദര്‍ശകര്‍ ഇഹ്തിറാസ്​ ആപ്പിലെ പച്ചനിറം പ്രദര്‍ശിപ്പിക്കണം.മാസ്​ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യണം. കളിക്കളത്തിലേക്ക് പ്രവേശിക്കുന്നതിന് മുമ്ബായി എല്ലാവരും ശരീരോഷ്മാവ് പരിശോധനക്ക് വിധേയമാകണം. സുരക്ഷ ജീവനക്കാരുടെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്. സന്ദര്‍ശകര്‍ കൃത്യമായ ശുചിത്വം പാലിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി.

You might also like

Leave A Reply

Your email address will not be published.