‘നീ എന്റെ സ്വന്തം സഹോദരനായാല്‍ പോലും ഇതില്‍ കൂടുതല്‍ സ്‌നേഹിക്കാനാവില്ല

0

സെക്കന്‍ഡ് ഷോയിലൂടെയാണ് ദുല്‍ഖര്‍ സല്‍മാനൊപ്പം സണ്ണി വെയിനും മലയാള സിനിമയിലേക്ക് എത്തുന്നത്. ദുല്‍ഖറിന്റെ ഹരിയും സണ്ണിയുടെ കുരുടിയും തമ്മിലുള്ള സുഹൃത് ബന്ധം തന്നെയാണ് ചിത്രത്തിലെ പ്രധാന ആകര്‍ഷണം. ഇരുവരുടേയും കഥാപാത്രങ്ങള്‍ പോലെതന്നെ ശക്തമാണ് റിയല്‍ ലൈഫിലേയും ഇവരുടെ സൗഹൃദം. ദുല്‍ഖറിന്റെ അടുത്ത സുഹൃത്താണ് സണ്ണി. ഇപ്പോള്‍ തന്റെ സണ്ണിച്ചന് പിറന്നാള്‍ ആശംസകളുമായി ദുല്‍ഖര്‍ പോസ്റ്റ് ചെയ്ത കുറിപ്പാണ് ശ്രദ്ധ നേടുന്നത്.സണ്ണി വെയിനിനോടുള്ള സൗഹൃദം വ്യക്തമാക്കുന്നതാണ് കുറിപ്പ്. സെക്കന്‍ഡ് ഷോ മുതല്‍ ഇന്നുവരെ നമ്മള്‍ മാറിയിട്ടില്ലെന്നും കൂടുതല്‍ അടുക്കുകയാണ് ചെയ്തത് എന്നുമാണ് ദുല്‍ഖര്‍ കുറിക്കുന്നത്. സ്വന്തം സഹോദരനായാല്‍ പോലും ഇതില്‍ കൂടുതല്‍ സ്‌നേഹിക്കാനാവില്ലെന്നും ഡിക്യു പറയുന്നു.ഭാര്യ രഞ്ജിനിക്കൊപ്പം കേക്ക് മുറിച്ച്‌ പിറന്നാള്‍ ആഘോഷിക്കുന്ന ചിത്രത്തിനൊപ്പമാണ് ദുല്‍ഖറിന്റെ ആശംസ. ദുല്‍ഖര്‍ കൂടാതെ നിരവധി താരങ്ങളും സണ്ണിച്ചന് പിറന്നാള്‍ ആശംസകള്‍ കുറിച്ചിട്ടുണ്ട്. ടൊവിനോ, അജു വര്‍ഗീസ്, നിവിന്‍ പോളി എന്നിവര്‍ ആശംസ കുറിച്ചിട്ടുണ്ട്.

ദുല്‍ഖര്‍ സല്‍മാന്റെ കുറിപ്പ്

ഹാപ്പിയസ്റ്റ് ബര്‍ത്ത്‌ഡേ സണ്ണിച്ചാ, നീഎന്റെ സ്വന്തം സഹോദരനായിരുന്നെങ്കില്‍ കൂടി ഇതില്‍ കൂടുതല്‍ എനിക്ക് സ്‌നേഹിക്കാനാവില്ല. സെക്കന്‍ഡ് ഷോ മുതല്‍ ഇന്നുവരെ നമ്മള്‍ ഒട്ടും മാറിയിട്ടില്ല. ഈ സമയംകൊണ്ട് നമ്മള്‍ കൂടുതല്‍ അടുക്കുകയാണ് ചെയ്തത്. നീയും കുഞ്ഞുവും ഞങ്ങള്‍ക്ക് എല്ലാമാണ്.നിങ്ങളെ രണ്ടാളെയും ഒന്നിച്ചുകാണുമ്ബോള്‍ ഞങ്ങളുടെ ഹൃദയം സന്തോഷംകൊണ്ട് നിറയും. ഏറ്റവും സന്തോഷകരമായ പിറന്നാള്‍ നിനക്ക് ആശംസിക്കുന്നു. എന്നും നീആയിട്ട് ഇരിക്കുക, കാരണം സണ്ണിച്ചനെപ്പോലെ കുറച്ചുപേരെ കാണൂ. ഞങ്ങള്‍ക്കെല്ലാം ഒറിജിനലിനെ തന്നെ കിട്ടി.

You might also like

Leave A Reply

Your email address will not be published.