ധീരതയ്ക്കും ജീവത്യാഗത്തിനുമുള്ള ആദരവ്’:പൈലറ്റിന്റെ സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ നടത്താന്‍ മഹാരാഷ്ട്ര

0

കരിപ്പൂര്‍ വിമാനദുരന്തത്തില്‍ മരിച്ച പൈലറ്റ് വിംഗ് കമാന്റര്‍ ക്യാപ്റ്റന്‍ ഡി.വി.സാഠേയുടെ ഭൗതികശരീരം പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌ക്കരിക്കുമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍.ആഗസ്റ്റ് 7-ാം തീയതിയാണ് 18 പേരുടെ ജീവനെടുത്ത വിമാനദുരന്തം ഉണ്ടായത്. ദൗത്യത്തിന്റെ ഭാഗമായുള്ള എയര്‍ ഇന്ത്യയുടെ ഐഎക്‌സ് 1344 വിമാനത്തില്‍ ആകെ 190 പേരാണ് ഉണ്ടായിരുന്നത്. വിമാനം തീപിടിക്കാതെ ഇടിച്ചിറക്കാനായത് പൈലറ്റിന്റെ സമയോചിത ഇടപെടലാണെന്നാണ് പ്രാഥമിക നിഗമനം.ദുരന്തത്തിന്‍്റെ ആഘാതം കുറച്ചത് ക്യാപ്റ്റന്‍ ദീപക് വി സാഠേയുടെ ധീരമായ ഇടപെടലാണെന്ന് ഇതിനോടകം തന്നെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു കഴിഞ്ഞു. ലാന്‍ഡ് ചെയ്ത വിമാനം തെന്നി നീങ്ങുന്ന അവസരത്തില്‍ ക്യാപ്റ്റന്‍ ദീപക് സഠേ വിമാനത്തിന്റെ എന്‍ജിന്‍ പ്രവര്‍ത്തനം നിര്‍ത്തി എന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. അങ്ങനെ ചെയ്തത് ഘര്‍ഷണം മൂലം എഞ്ചിനിലേക്ക് തീ പിടിക്കാനുള്ള ശേഷിക്കുന്ന സാധ്യത കൂടി ഒഴിവാക്കി എന്നാണ് മനസ്സിലാക്കേണ്ടത്. ഒരു ബെല്ലി ലാന്‍ഡിംഗ് സമയത്ത് ക്യാപ്റ്റന്‍ ഇരിക്കുന്ന കോക്ക്പിറ്റ് അപകടത്തില്‍ ആവും എന്നത് ഉറപ്പായിട്ടും സമചിത്തത കൈവിടാതെ തന്നെ വിശ്വസിച്ചു ഈ വിമാനത്തില്‍ ഇരിക്കുന്നവരുടെ സുരക്ഷയെ കുറിച്ചു അദ്ദേഹം ചിന്തിച്ചു എങ്കില്‍ അത് അദ്ദേഹത്തിന്റെ ഉള്ളിലെ ഇന്ത്യന്‍ സൈനികന്റെ മനസ്സാണ് പ്രവര്‍ത്തിച്ചിരിക്കുക എന്ന് റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നു. നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലെ ടോപ്പര്‍ ആയി “സ്വാര്‍ഡ്‌ ഓഫ്‌ ഹോണര്‍” ബഹുമതി നേടിയ സൈനികന്‍ കൂടിയാണ് ദീപക് വി സാഠേ.’ ക്യാപ്റ്റന്‍ സാഠേയുടെ സംസ്‌ക്കാരം ഔദ്യോഗിക ബഹുമതിയോടു കൂടി നടത്താന്‍ മഹാരാഷ്ട്രാ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നു.അദ്ദേഹത്തിന്റെ ജീവത്യാഗം നിരവധിയുവാക്കള്‍ക്ക് ജീവിതത്തില്‍ വീരതയും ബഹുമതിയും നേടാന്‍ പ്രേരണയാകും’ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ട്വീറ്റ് ചെയ്തു.സാഠേയുടെ കുടുംബാംഗങ്ങള്‍ മാത്രമാണ് ചടങ്ങിനുണ്ടാവുക. സ്വന്തം വീട്ടില്‍വെച്ചാണ് സര്‍ക്കാര്‍ ധീരസൈനികനെ ആദരിക്കുക. അതിനൊപ്പം ഇന്ത്യന്‍ വ്യോമസേനയുടെ പ്രത്യേക ആദരവും നല്‍കും. കരിപ്പൂരിലേയ്ക്ക് രാത്രിയില്‍ ലാന്റ് ചെയ്യുന്നതിനിടെയാണ് റണ്‍വേയില്‍ നിന്നും തെന്നിനീങ്ങി എയര്‍ ഇന്ത്യയുടെ ഐഎക്‌സ് 1344 വിമാനം തകര്‍ന്നത്.

You might also like

Leave A Reply

Your email address will not be published.