തിരുവനന്തപുരം വിമാനത്താവള വികസനത്തിനായി സ്വകാര്യ കമ്ബനിയ്ക്ക് സ്ഥലം വിട്ടുനല്‍കാനാവില്ലെന്ന് സ്ഥലമുടമകള്‍

0

സ്വകാര്യ കമ്ബനി സ്ഥലം വിട്ടുനല്‍കാനാവില്ലെന്ന് സ്ഥലം ഉടമകളുടെ നേതൃത്വത്തിലുളള ആക്ഷന്‍ കൗണ്‍സില്‍ വ്യക്തമാക്കി.അതേസമയം, വിമാനത്താവളം സംബന്ധിച്ച അനശ്ചിതത്വം തുടരുകയാണ്. സ്ഥലം ഉടമകളുമായി ധാരണയിലെത്തി നടപടികള്‍ വീണ്ടും തുടങ്ങുന്നതിനിടെയാണ് സ്വകാര്യവല്‍ക്കരണ നീക്കം. അദാനി വിമാനത്താവളം ഏറ്റെടുത്താല്‍ ഭൂമി ഏറ്റെടുക്കലിന് സര്‍ക്കാര്‍ മുന്‍കയ്യെടുക്കില്ല. സ്വകാര്യവല്‍ക്കരണം നടപ്പായാല്‍ സ്ഥലം ഏറ്റെടുത്ത് നല്‍കേണ്ട എന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. നിയമനടപടികള്‍ നീണ്ടുപോകുന്നതും തുടര്‍വികസനം അവതാളത്തിലാക്കും.അതിനിടെ, വിമാനത്താവളങ്ങളുടെ എന്നാല്‍ നടത്തിപ്പ് ചുമതലയ്ക്ക് ഉപകരാര്‍ നല്‍കാനുള്ള ആലോചനകളുമായി അദാനി ഗ്രൂപ്പ് മുന്നോട്ട് പോകുകയാണ്. ഇതിനായി അദാനി എന്റര്‍പ്രൈസസ് വിദേശ കമ്ബനികളുമായി ചര്‍ച്ച ആരംഭിച്ചു. ഉപകരാറിന് ജര്‍മ്മനിയിലെ മ്യൂണിക് വിമാനത്താവള കമ്ബനി സഹകരിച്ചേക്കുമെന്നാണ് വിവരം. മറ്റു ചില വിദേശകമ്ബനികളുമായും അദാനി ചര്‍ച്ച തുടരുന്നുണ്ട്. ഈ മൂന്ന് വിമാനത്താവളങ്ങളുടെയും നടത്തിപ്പ് നവംബറിന് മുന്‍പ് ഏറ്റെടുക്കണമെന്ന് അദാനി ഗ്രൂപ്പിനോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

You might also like

Leave A Reply

Your email address will not be published.