ചാമ്ബ്യന്‍സ് ലീ​ഗില്‍ ജര്‍മ്മന്‍ ക്ലബ്ബായ ലൈപ്സി​ഗ് സെമിഫൈനലില്‍ കടന്നു

0

സ്പാനിഷ് വമ്ബന്മാരായ അ​ത്‌​ല​റ്റി​കോ മാ​ഡ്രി​ഡി​നെ ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ള്‍​ക്ക് തറപറ്റിച്ചാണ് ലൈപ്സി​ഗിന്റെ വിജയം. ലൈ​പ്സി​ഗ് ആ​ദ്യ​മാ​യാ​ണ് ചാ​മ്ബ്യ​ന്‍​സ് ലീ​ഗ് സെ​മി​യി​ല്‍ പ്ര​വേ​ശി​ക്കു​ന്ന​ത്.ലൈ​പ്സി​ഗി​നാ​യി ഡാ​നി ഓ​ള്‍​മോ, ആ​ദം​മ​സ് എ​ന്നി​വ​ര്‍ ഗോ​ള്‍ നേ​ടി​യ​പ്പോ​ള്‍ ജോ​വ ഫെ​ലി​ക്സ് അ​ത്‌​ല​റ്റി​ക്കോ​യു​ടെ ആ​ശ്വ​സ ഗോ​ള്‍ നേ​ടി. ഗോ​ള്‍‌ ര​ഹി​ത​മാ​യ ആ​ദ്യ പ​കു​തി​ക്കു ശേ​ഷ​മാ​യി​രു​ന്നു മൂ​ന്നു ഗോ​ളു​ക​ളും പിറന്നത്. ക​ളി​യു​ടെ 50 ാം മി​നി​റ്റി​ല്‍ ഓ​ള്‍​മോ​യി​ലൂ​ടെ ജ​ര്‍​മ​ന്‍ സം​ഘ​മാ​ണ് മു​ന്നി​ലെ​ത്തി​യ​ത്. ഓ​ള്‍​മോ​യു​ടെ ക്ലോ​സ് റേ​ഞ്ച് ഹെ​ഡ​ര്‍ അ​ത്‌​ല​റ്റി​ക്കോ​ വലയിലെത്തി.71 ാം മി​നി​റ്റി​ല്‍ ജോ​വ ഫെ​ലി​ക്സ് പെ​നാ​ല്‍​റ്റി​യി​ലൂ​ടെ അ​ത്‌​ല​റ്റി​ക്കോ​യെ ഒ​പ്പ​മെ​ത്തി​ച്ചു. എ​ന്നാ​ല്‍ അ​വ​സാ​ന വി​സി​ലി​ന് തൊ​ട്ടു​മു​മ്ബ് ടെ​യ്‌​ല​ര്‍ ആ​ദം ബോ​ക്സി​നു വെ​ളി​യി​ല്‍​നി​ന്നെ​ടു​ത്ത കി​ടി​ല​ന്‍ ലോം​ഗ് റേ​ഞ്ച​ര്‍ സ്പാ​നി​ഷ് വ​മ്ബ​ന്‍​മാ​രു​ടെ സ്വപ്നങ്ങളെ തകര്‍ത്ത് വലയിലെത്തി. ഇ​തോ​ടെ റ​യ​ലി​നു പി​ന്നാ​ലെ ചാ​മ്ബ്യ​ന്‍​സ് ലീ​ഗി​ലെ മാ​ഡ്രി​ഡ് മോ​ഹ​ങ്ങ​ള്‍‌ അ​സ്ത​മി​ച്ചു. ഇ​നി സ്പാ​നി​ഷ് പ്ര​തീ​ക്ഷ​ക​ള്‍ മെ​സി​യി​ലും സം​ഘ​ത്തി​ലു​മാ​ണ്.

You might also like

Leave A Reply

Your email address will not be published.