ചന്ദ്രനിലെ ഗര്‍ത്തങ്ങള്‍ കണ്ടെത്തി ചന്ദ്രയാന്‍-2

0

ചന്ദ്രനേയും ചന്ദ്രനിലെ ഒരു ഗര്‍ത്തത്തിന്റെയും ചിത്രങ്ങള്‍ പകര്‍ത്തി ചന്ദ്രയാന്‍-2.ഇന്ത്യന്‍ ബഹിരാകാശ സ്വപ്നങ്ങളുടെ പിതാവായ വിക്രം സാരാഭായിയുടെ പേരാണ് ഈ ഗര്‍ത്തത്തിന് നല്‍കിയിട്ടുള്ളത്.കഴിഞ്ഞ ഓഗസ്റ്റ് 12ന് അദ്ദേഹത്തിന്റെ നൂറാം ജന്മദിനമായിരുന്നുവെന്നും അതിന്റെ ഭാഗമായാണ് ചന്ദ്രനില്‍ കണ്ടെത്തിയ ഗര്‍ത്തത്തിനു വിക്രം സാരാഭായിയെന്ന പേരു നല്‍കാന്‍ തീരുമാനിച്ചതെന്നും മന്ത്രി ജിതേന്ദ്ര സിങ് വ്യക്തമാക്കി.വിക്രം സാരാഭായിയുടെ ദര്‍ശനാത്മക സ്വപ്നമാണ് ലോകത്തിലെ ഒരു മുന്‍നിര രാഷ്ട്രമായി ഇന്ത്യയെ പ്രതിഷ്ഠിക്കുന്നതില്‍ പ്രധാന പങ്കു വഹിച്ചതെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.വിക്രം സാരാഭായിയോടുള്ള നന്ദിസൂചകമായി കൂടിയാണ് ചന്ദ്രയാന്‍-2 കണ്ടെത്തിയ ഗര്‍ത്തത്തിനു സാരാഭായി ഗര്‍ത്തമെന്ന് പേരിട്ടിരിക്കുന്നത്.ചന്ദ്രയാന്‍ -2 ഇന്ത്യ വിക്ഷേപിച്ചത് 2019 ജൂലൈ 22നാണ്.

You might also like

Leave A Reply

Your email address will not be published.