ഖത്തറില്‍ 200 പള്ളികള്‍ കൂടി വെള്ളിയാഴ്ചത്തെ ജുമുഅ നമസ്കാരത്തിനായി തുറക്കുന്നു
വെള്ളിയാഴ്ച മുതലാണിത്. ഇസ്ലാമിക മതകാര്യമന്ത്രാലയം ഔഖാഫ് അറിയിച്ചതാണ് ഇക്കാര്യം. നിലവില്‍ 400 പള്ളികളാണ് ജുമുഅ നമസ്കാരത്തിനായി രാജ്യത്ത് അനുവദിച്ചിരിക്കുന്നത്. കോവിഡ് പ്രതിരോധ നടപടികളുെട ഭാഗമായി രാജ്യത്തെ എല്ലാ പള്ളികളും അടച്ചിട്ടിരിക്കുകയായിരുന്നു. നിയന്ത്രണങ്ങള്‍ വിവിധ ഘട്ടങ്ങളില്‍ നീക്കുന്നതിെന്റ ഭാഗമായാണ് പള്ളികള്‍ തുറക്കാന്‍ ആരംഭിച്ചത്. എന്നാല്‍, ആദ്യത്തില്‍ ജുമുഅ നമസ്കാരം പള്ളികളില്‍ ഉണ്ടായിരുന്നില്ല.പിന്നീടാണ് വെള്ളിയാഴ്ചത്തെ പ്രാര്‍ഥനക്ക് കൂടി പള്ളികള്‍ അനുവദിക്കാന്‍ തുടങ്ങിയത്. നാളെ 200 പള്ളികള്‍ കൂടി അനുവദിക്കുന്നതോടെ ജുമുഅ നമസ്കാരത്തിനായി ആകെ 600 പള്ളികളാണ് ഉണ്ടാവുക. ിലവിലുള്ള എല്ലാ കോവിഡ് പ്രതിരോധ നടപടികളും സ്വീകരിച്ചാണ് വെള്ളിയാഴ്ച മുതല്‍ കൂടുതല്‍ പള്ളികള്‍ ജുമുഅ നമസ്കാരത്തിനായി അനുവദിക്കുകയെന്ന് മന്ത്രാലയത്തിലെ പള്ളി പരിപാലന വകുപ്പ് ഡയറക്ടര്‍ മുഹമ്മദ് ബിന്‍ ഹമദ് അല്‍ കുവാരി പറഞ്ഞു. വിശ്വാസികള്‍ നിര്‍ബന്ധമായും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണം. എല്ലാ സാഹചര്യങ്ങളിലും ആളുകള്‍ ഒന്നര മീറ്റര്‍ ശാരീരിക അകലം പാലിക്കണം. സ്വന്തമായി നമസ്കാരപടം കരുതണം. ഖുര്‍ആനും കരുതണം. അല്ലെങ്കില്‍ ഫോണുകളില്‍ ഖുര്‍ആന്‍ വായിക്കണം.60 വയസ്സിന് മുകളിലുള്ളവര്‍, കുട്ടികള്‍, ദീര്ഘകാലരോഗികള് എന്നിവര്‍ വീടുകളില്‍ തന്നെ നമസ്കരിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്. മുതിര്‍ന്നവര്‍ക്ക് പ്രാര്‍ഥനക്ക് എത്താന്‍ അനുമതിയുണ്ടെങ്കിലും മാറാരോഗങ്ങളാല്‍ പ്രയാസപ്പെടുന്നവര്‍ വീടുകളില്‍നിന്ന് നമസ്കരിക്കുകയാണ് വേണ്ടത്.എല്ലാ പ്രതിരോധനടപടികളും സ്വീകരിച്ച് പള്ളികളില്‍ പ്രാര്‍ഥനക്ക് സൗകര്യമൊരുക്കുന്ന ഇമാമുമാര്‍ക്കും വിശ്വാസികള്‍ക്കും അദ്ദേഹം നന്ദി അറിയിച്ചു. കാര്യങ്ങള്‍ വിലയിരുത്തി മറ്റുള്ള പള്ളികളും ഉടന്‍ തുറക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജൂലൈ 28 മുതല്‍ മൂന്നാംഘട്ട കോവിഡ് നിയന്ത്രണങ്ങള്‍ നീക്കുന്നതിെന്റ ഭാഗമായി 300 പള്ളികള്‍ നേരത്തേ തുറന്നിരുന്നു. ജൂലൈ 31ന് 400 പള്ളികളിലും ഇൗദ്ഗാഹുകളിലുമായി ബലിപെരുന്നാള്‍ നമസ്കാരം നടന്നു. 200 പള്ളികളിലായി ജുമുഅയും നടന്നു.ഏറ്റവും അടുത്ത ഏതൊക്കെ പള്ളികളിലാണ് ജുമുഅ നമസ്കാരം ഉള്ളത്, മറ്റു നമസ്കാരങ്ങള്‍ ഉള്ളത് എന്നറിയാനുള്ള പ്രത്യേക ഓണ്‍ൈലന്‍ സേവനവും മന്ത്രാലയം തുടങ്ങിയിട്ടുണ്ട്.