ഖത്തറില്‍ കോവിഡ് വൈറസ് നിയന്ത്രണങ്ങളെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന പൊതുഗതാഗത സംവിധാനങ്ങള്‍ കര്‍ശനമായ നിബന്ധനകളോടെ സെപ്തംബര്‍ ഒന്ന് മുതല്‍ പുനരാരംഭിക്കും
ആകെ ശേഷിയുടെ മുപ്പത് ശതമാനം യാത്രക്കാരെ മാത്രമേ വാഹനങ്ങളില്‍ പ്രവേശിപ്പിക്കുകയുള്ളൂ. കൂടാതെ ഇഹ്തിറാസ് ആപ്പില്‍ ഗ്രീന്‍ സ്റ്റാറ്റസുള്ളവരെ മാത്രമേ യാത്രക്ക് അനുവദിക്കൂ തുടങ്ങി യാത്രക്കായി കര്‍ശനമായ മാര്‍ഗനിര്‍ദേശങ്ങള്‍ ഗതാഗതമന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്.ദോഹ മെട്രോ, കര്‍വ ബസ് സര്‍വീസ് തുടങ്ങി പൊതുഗതാഗത സംവിധാനങ്ങള്‍ സെപ്തംബര്‍ ഒന്ന് മുതല്‍ വിവിധ നിയന്ത്രണങ്ങളോടെ പ്രവര്‍ത്തനം പുനരാരംഭിക്കുകയാണ്.