കോവിഡ്‌: യു എ ഇയില്‍നിന്ന്‌ മടങ്ങിയത്‌ രണ്ടേമുക്കാല്‍ ലക്ഷം ഇന്ത്യക്കാര്‍, ഇന്ത്യക്കാര്‍ക്ക് നാട്ടില്‍ എത്താന്‍ ആവിശ്യത്തിന് വിമാനങ്ങളുണ്ടെന്നു കോണ്‍സുലേറ്റ്

0

എങ്കിലും ഇനിയും ചിലര്‍ നാട്ടിലേക്ക് പോകാന്‍ ബാക്കിയുണ്ട്. സാമ്ബത്തിക പ്രയാസം മൂലമോ മറ്റു കാരണങ്ങള്‍ കൊണ്ടോ ആണ് ഇത്തരക്കാര്‍ ഇപ്പോഴും ഇവിടെ ഉള്ളത്.ഇന്ത്യക്കാര്‍ക്ക് നാട്ടില്‍ എത്തുന്നതിന് ഇപ്പോള്‍ ആവശ്യത്തിന് വിമാനങ്ങള്‍ വന്ദേഭാരത് മിഷന്‍ വഴി ഉണ്ട് എന്നും, ദുബായ് ഷാര്‍ജ എയര്‍പോര്‍ട്ടില്‍ നിന്ന് ഓഗസ്റ്റ് 15 വരെ ഇവ ലഭ്യമാകും എന്നും കോണ്‍സുലേറ്റ് അറിയിച്ചു.ഇതുകൂടാതെ എമിറേറ്റ്സ്, ഫ്ലൈ ദുബായ്, എയര്‍ അറേബ്യ, സ്പൈസ് ജെറ്റ്, ഇന്‍ഡിഗോ, ഗോ എയര്‍, വിസ്തര എന്നീ വിമാനക്കമ്ബനികളും ദുബായ്, ഷാര്‍ജ, റാസല്‍ഖൈമ എയര്‍പോര്‍ട്ടില്‍ നിന്ന് ലഭ്യമാണ്. 2020 മാര്‍ച്ച്‌ ഒന്നിന് വിസിറ്റ് വിസയുടെ കാലാവധി തീര്‍ന്നവര്‍ ഓഗസ്റ്റ് 10ന് മുമ്ബ് നാടു വിടണമെന്നാണ് യുഎഇ സര്‍ക്കാര്‍ പറഞ്ഞിട്ടുള്ളത് . അല്ലാത്തപക്ഷം ഇവര്‍ക്ക് പിഴ ലഭിക്കും. വിസിറ്റ് വിസയില്‍ എത്തിയ എല്ലാവരും യുഎഇ സര്‍ക്കാര്‍ അനുവദിച്ച സമയത്തിനുള്ളില്‍ നാട്ടിലേക്ക് മടങ്ങി പോകണമെന്നും നാട്ടിലേയ്ക്ക് പോകുന്നതുമായി ബന്ധപ്പെട്ട സഹായങ്ങള്‍ക്ക് കോണ്‍സുലേറ്റിലെ വെബ്സൈറ്റ് മുഖേന ബന്ധപ്പെടണമെന്നും കോണ്‍സുലേറ്റ് പത്രക്കുറിപ്പിലൂടെ അറിയിച്ചു.

You might also like

Leave A Reply

Your email address will not be published.