കു​വൈ​ത്ത്​ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലു​ള്ള നി​ക്ഷേ​പം താ​ല്‍​ക്കാ​ലി​ക​മാ​യി പി​ന്‍​വ​ലി​ക്കാ​ന്‍ ഒ​രു​ങ്ങു​ന്ന​താ​യി റി​പ്പോ​ര്‍​ട്ട്

0

കു​വൈ​ത്ത്​ ഇ​ന്‍​വെ​സ്​​റ്റ്​​മെന്‍റ്​ അ​തോ​റി​റ്റി വി​വി​ധ രാ​ജ്യ​ങ്ങ​ളി​ല്‍ ന​ട​ത്തി​യ നി​ക്ഷേ​പം പ​ര​മാ​വ​ധി പ്ര​യോ​ജ​നം ല​ഭി​ക്കു​ന്ന വി​ധ​ത്തി​ല്‍ പി​ന്‍​വ​ലി​ക്കു​ക​യോ മാ​റ്റി​സ്ഥാ​പി​ക്കു​ക​യോ ചെ​യ്യാ​നാ​ണ്​ നീ​ക്കം. കോ​വി​ഡ്​ പ്ര​തി​സ​ന്ധി അ​ന്താ​രാ​ഷ്​​ട്ര വി​പ​ണി​യി​ലും നി​ക്ഷേ​പ​ത്തി​ലും ചെ​ലു​ത്തി​യ സ്വാ​ധീ​നം നി​ര്‍​ണാ​യ​ക ഘ​ട​ക​മാ​ണ്.ഭ​ക്ഷ്യ​സു​ര​ക്ഷ, ആ​രോ​ഗ്യ സേ​വ​നം തു​ട​ങ്ങി​യ അ​ത്യാ​വ​ശ്യ മേ​ഖ​ല​ക​ളി​ലേ​ക്ക്​ നി​ക്ഷേ​പം മാ​റ്റു​ന്ന​താ​ണ്​ പ​രി​ഗ​ണ​ന​യി​ല്‍.ലോ​ക​ത്തി​ലെ 130 രാ​ജ്യ​ങ്ങ​ളി​ല്‍​ കു​വൈ​ത്ത്​ ഇ​ന്‍​വെ​സ്​​റ്റ്​​മെന്‍റ്​ അ​തോ​റി​റ്റി​ക്ക്​ നി​ക്ഷേ​പ​മു​ണ്ട്. 150 ഏ​ജ​ന്‍​റു​മാ​രും ഇ​ന്‍​വെ​സ്​​റ്റ്​​മെന്‍റ്​ മാ​നേ​ജ​ര്‍​മാ​രു​മാ​ണ്​ ഫ​ണ്ടു​ക​ള്‍ കൈ​കാ​ര്യം ചെ​യ്യു​ന്ന​ത്. ല​ണ്ട​നി​ലെ​യും അ​മേ​രി​ക്ക​യി​ലെ​യും ഏ​ജ​ന്‍​സി​ക​ളാ​ണ്​ പ്ര​ധാ​ന​മാ​യും ഫ​ണ്ട്​ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ലെ മാ​ര്‍​ഗ​ദ​ര്‍​ശി​ക​ള്‍.എ​ല്ലാ നി​ക്ഷേ​പ​ങ്ങ​ളും കു​വൈ​ത്ത്​ ഇ​ന്‍​വെ​സ്​​റ്റ്​​മെന്‍റ്​ അ​തോ​റി​റ്റി സ്വ​ന്തം​നി​ല​ക്കും നി​രീ​ക്ഷ​ണം ന​ട​ത്തി​വ​രു​ന്നു​ണ്ട്. സ്​​റ്റേ​റ്റ്​ ഒാ​ഡി​റ്റ്​ ബ്യൂ​റോ​യു​ടെ​യും മേ​ല്‍​നോ​ട്ട​മു​ണ്ട്. കോ​വി​ഡ്​ പ്ര​തി​സ​ന്ധി​യി​ല്‍ വി​വി​ധ രാ​ജ്യ​ങ്ങ​ള്‍ സാ​മ്ബ​ത്തി​ക, രാ​ഷ്​​ട്രീ​യ അ​നി​ശ്ചി​ത​ത്വം നേ​രി​ടു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഇ​പ്പോ​ള്‍ താ​ല്‍​ക്കാ​ലി​ക​മാ​യി നി​ക്ഷേ​പ​ങ്ങ​ള്‍ പി​ന്‍​വ​ലി​ക്കു​ക​യാ​ണ്​ ബു​ദ്ധി​യെ​ന്നാ​ണ്​ അ​തോ​റി​റ്റി​ക്ക്​ ല​ഭി​ച്ച വി​​ദ​ഗ്​​ധോ​പ​ദേ​ശം.ക​ഴി​ഞ്ഞ വ​ര്‍​ഷം വി​ദേ​ശ നി​ക്ഷേ​പ​ത്തി​ല്‍​നി​ന്ന്​ മി​ക​ച്ച വ​രു​മാ​ന​മു​ണ്ടാ​ക്കാ​ന്‍ കുവൈ​ത്തി​ന്​ ക​ഴി​ഞ്ഞി​ട്ടു​ണ്ട്.പെ​ട്രോ​ളി​യ​ത്തി​ന്​ ന​ല്ല​വി​ല ല​ഭി​ച്ചി​രു​ന്ന കാ​ല​ത്തെ ബ​ജ​റ്റ്​ മി​ച്ച​വും ഭാ​വി ത​ല​മു​റ​ക്കാ​യി മാ​റ്റി​വെ​ച്ച തു​ക​യു​മാ​ണ്​ പ്ര​ധാ​ന​മാ​യും വി​ദേ​ശ​ത്ത്​ നി​ക്ഷേ​പി​ച്ച​ത്. വ​രു​മാ​ന​ത്തി​െന്‍റ 10​ ശ​ത​മാ​നം ഭാ​വി​ത​ല​മു​റ​ക്കാ​യു​ള്ള ഫ​ണ്ടി​ലേ​ക്ക്​ മാ​റ്റി​വെ​ക്ക​ണ​മെ​ന്നാ​ണ്​ രാ​ജ്യ​ത്തെ നി​യ​മം.സ​മീ​പ വ​ര്‍​ഷ​ങ്ങ​ളി​ല്‍ കു​വൈ​ത്ത്​ ബ​ജ​റ്റ്​ ക​മ്മി​യി​ലാ​ണ്​ ഒാ​ടു​ന്ന​ത്. ഇൗ ​വ​ര്‍​ഷം എ​ണ്ണ​വി​ല കൂ​പ്പു​കു​ത്തി​യ​ത്​ കാ​ര​ണം ബ​ജ​റ്റ്​ ക​മ്മി വ​ള​രെ കൂ​ടു​ത​ലാ​യി​രി​ക്കും. 1953ലാ​ണ്​ കു​വൈ​ത്ത്​ ഇ​ന്‍​വെ​സ്​​റ്റ്​​മെന്‍റ്​ അ​തോ​റി​റ്റി ആ​രം​ഭി​ച്ച​ത്.

You might also like

Leave A Reply

Your email address will not be published.