കുവൈത്തില്‍ വിദേശികളുടെ താമസവുമായി ബന്ധപ്പെട്ട കരടുനിയമം മന്ത്രിസഭ അംഗീകരിച്ചു
ശമ്ബളം നല്കുന്നതില് വീഴ്ച വരുത്തുന്ന തൊഴിലുടമകള്‍ക്ക് രണ്ടുവര്‍ഷം തടവും 5000 മുതല്‍ 10,000 ദീനാര്‍ വരെ പിഴയും വിധിക്കുന്നതാണ് നിര്‍ദിഷ്ട നിയമം. സ്പോണ്‍സര്‍മാരില്‍നിന്ന് മാറി ജോലിചെയ്യുന്നവര്‍ക്കും ഇതേ ശിക്ഷയാണ് നിര്‍ദേശിക്കുന്നത്. ഏതെങ്കിലും തൊഴിലാളി ഒളിച്ചോടിപ്പോവുകയോ ഇഖാമ റദ്ദാക്കുകയോ ചെയ്താല്‍ സ്പോണ്സര് ഉടനെ അധികൃതരെ അറിയിക്കണം. ഇതില്‍ വീഴ്ചവരുത്തിയാല്‍ സ്പോണ്സര്ക്ക് 600 ദീനാര്‍ മുതല്‍ 2000 ദീനാര്‍ വരെ പിഴ ചുമത്തും. വിസക്കച്ചവടക്കാര്‍ക്ക് ശക്തമായ ശിക്ഷ നല്കാന് വ്യവസ്ഥയുള്ള കരടുനിയമമാണ് മന്ത്രിസഭ അംഗീകരിച്ചത്. വിസക്കച്ചവടക്കാര്‍ച്ച് 5000 മുതല്‍ 10,000 ദീനാര്‍ വരെ പിഴയും മൂന്നുവര്‍ഷം തടവുശിക്ഷയും നിര്‍ദേശിക്കുന്നു.പണം വാങ്ങി വിദേശികളെ കുവൈത്തിലേക്ക് കൊണ്ടുവരുകയും ഇഖാമ പുതുക്കാനും തൊഴില്‍ സ്റ്റാറ്റസ് അനധികൃതായി മാറ്റാനും സഹായിക്കുന്നവര്‍ക്ക് ഇൗ ശിക്ഷ ലഭിക്കും. അനധികൃതമായി കൊണ്ടുവരുന്ന ഒാരോ തൊഴിലാളിക്കും പ്രത്യേകം പിഴ നല്‍കേണ്ടിവരും. കുറ്റവാളി സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണെങ്കിലും അഞ്ചുവര്‍ഷത്തിനുള്ളില്‍ കുറ്റം ആവര്‍ത്തിച്ചാലും ശിക്ഷ ഇരട്ടിക്കും. വിസ പുതുക്കാനും വര്‍ക്ക് പെര്‍മിറ്റ് നേടാനും കൈക്കൂലി കൊടുക്കുന്ന വിദേശ തൊഴിലാളിക്ക് ഒരു വര്‍ഷം തടവും 1000 ദീനാര്‍ പിഴയും ആണ് ശിക്ഷ. കരടുനിയമം പ്രാബല്യത്തിലായാല്‍ രാജ്യത്തെ വിസക്കച്ചവടത്തിന് തടയിടാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. രാജ്യത്തെ ജനസംഖ്യ അസന്തുലനത്തിന് കാരണമെന്നാണ് മന്ത്രിസഭയുടെയും പാര്ലമെന്റിെന്റയും വിലയിരുത്തല്‍. വിസക്കച്ചവടക്കാര്‍ക്ക് മാത്രമല്ല, അതിന് കൂട്ടുനില്‍ക്കുന്നവര്‍ക്കും കനത്ത ശിക്ഷ ഉറപ്പുവരുത്തുന്നതോടെ ഇൗ പ്രതിഭാസം അവസാനിപ്പിക്കാന്‍ കഴിഞ്ഞേക്കും. അതേസമയം, സ്പോണ്സര് മാറി ജോലിചെയ്യുന്നവര്‍ക്ക് വലിയ ശിക്ഷ ലഭിക്കുന്നത് വിദേശികള്‍ക്ക് തിരിച്ചടിയാണ്. ആയിരക്കണക്കിന് വിദേശികള്‍ നിലവില്‍ സ്പോണ്സര് മാറി ജോലിചെയ്യുന്നുണ്ട്.