കഴിഞ്ഞദിവസം സ്​ഫോടനം നടന്ന ലബനാനിലേക്ക്​ മരുന്നും മറ്റു അവശ്യ വസ്​തുക്കളും അയച്ച്‌​ കുവൈത്ത്

0

കുവൈത്ത്​ കിരീടാവകാശി ശൈഖ്​ നവാഫ്​ അല്‍ അഹ്​മദ്​ അല്‍ ജാബിര്‍ അസ്സബാഹി​െന്‍റ നി​ര്‍ദേശപ്രകാരം സഹായ വസ്​തുക്കളുമായി പ്രത്യേക സൈനിക വിമാനം ബുധനാഴ്​ച ബൈറൂതിലെത്തി.ആരോഗ്യമന്ത്രി ഡോ. ബാസില്‍ അസ്സബാഹി​െന്‍റ നേരിട്ടുള്ള മേല്‍നോട്ടമുണ്ടായിരുന്നു. ലബനാന്‍ ആരോഗ്യ മന്ത്രി ​​ഹമദ്​ ഹസനുമായി സംസാരിച്ച്‌​ അദ്ദേഹം സ്ഥിതി വിലയിരുത്തി. വരും ദിവസങ്ങളില്‍ കൂടുതല്‍ സഹായം കുവൈത്തി​െന്‍റ ഭാഗത്തുനിന്ന്​ ഉണ്ടാവും.ലബനീസ്​ മന്ത്രി കുവൈത്തിന്​ നന്ദി അറിയിച്ചു.കുവൈത്ത്​ അമീര്‍ എത്രയും വേഗം ആരോഗ്യം വീണ്ടെടുത്ത്​ തിരിച്ചുവ​ര​െട്ടയെന്ന്​ അദ്ദേഹം പ്രാര്‍ഥിച്ചു.100ലേറെ പേര്‍ മരിക്കുകയും 4000ത്തിലേറെ പേര്‍ക്ക്​ പരിക്കേല്‍ക്കുകയും ചെയ്​ത സ്​ഫോടനത്തിന്​ പിന്നാലെ വിവിധ രാജ്യങ്ങള്‍ ലെബനാന്​ സഹായവുമായി രംഗത്തെത്തിയിരുന്നു.

You might also like

Leave A Reply

Your email address will not be published.