ഓണത്തിന് വിലക്കയറ്റം പിടിച്ചുനിര്‍ത്തുക എന്ന ലക്ഷ്യത്തോടെ കണ്‍സ്യൂമര്‍ഫെഡിന്റെ ഓണച്ചന്തകള്‍ ആരംഭിക്കുന്നു

0

ഇക്കുറി 1,850 ഓണച്ചന്തകളാണ് തുറക്കുക. ഓണച്ചന്തകളുടെ ഉദ്ഘാടനം 23ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുമെന്ന് കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ എം മെഹബൂബ് അറിയിച്ചു.ഈ മാസം 30 വരെയാണ് ഓണച്ചന്തകള്‍ പ്രവര്‍ത്തിക്കുക. 180 എണ്ണം ത്രിവേണി മാര്‍ക്കറ്റുകള്‍ വഴിയും ബാക്കി സംഘങ്ങള്‍ നടത്തുന്ന വിപണന കേന്ദ്രങ്ങളായുമാണ് പ്രവര്‍ത്തിക്കുകയെന്ന് മെഹബൂബ് പറഞ്ഞു.ത്രിവേണി ആട്ട, മൈദ, റവ, വെളിച്ചെണ്ണ, ചായപ്പൊടി എന്നിവയുടെ ഓണ്‍ലൈന്‍ ലോഞ്ചിംഗ് 18ന് വൈകിട്ട് നാലിന് മുഖ്യമന്ത്രി നിര്‍വഹിക്കും. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിക്കുമെന്നും മെഹബൂബ് അറിയിച്ചു.

You might also like

Leave A Reply

Your email address will not be published.