ഒന്‍പത് മേഖലകളില്‍ കൂടി സ്വദേശിവത്കരണത്തിന് സൌദി അറേബ്യ അടുത്തയാഴ്ച തുടക്കം കുറിക്കും

0

കടകളിലെ ജീവനക്കാരില്‍ 70 ശതമാനവും സൌദി പൌരന്മാരാകണം എന്നതാണ് പ്രധാന നിബന്ധന. ആഗസ്റ്റ് 20 മുതല്‍ നിബന്ധന പ്രാബല്യത്തിലാകും.നേരത്തെ പ്രഖ്യാപിച്ച സ്വദേശിവത്കരണ പ്രക്രിയയുടെ തുടര്‍ച്ചയാണ് ഈ മാസം തുടങ്ങുക. പുതിയ ഹിജ്റ വര്‍ഷം തുടങ്ങുന്ന ആഗസ്റ്റ് 20 മുതല്‍ ഇനി പറയുന്ന മേഖലകളില്‍ സ്വദേശിവത്കരണമാണ്.കടയിലെ ജീവനക്കാരില്‍ 70 ശതമാനവും സൌദി പൌരന്മാരാകണം എന്നതാണ് പ്രധാന നിബന്ധന. ഒമ്ബത് മേഖലകള്‍ക്കാണ് ബാധകം. തേയില-കാപ്പി-തേന്‍, പഞ്ചസാര-മസാലകള്‍, പഴം പച്ചക്കറി, മിനറല്‍ വാട്ടര്‍ മേഖലകള്‍ക്ക് ഉത്തരവ് ബാധകമാണ്. ഈത്തപ്പഴം, ധാന്യങ്ങള്‍, മുട്ട, ഇറച്ചി, എണ്ണ, പാലുല്‍പന്നങ്ങള്‍ എന്നിവ വില്‍ക്കുന്ന കടകള്‍ക്കും ഉത്തരവ് ബാധകമായിരുക്കും. വിത്തുകള്‍, പൂവുകള്‍, ഗെയിമുകള്‍, കളിക്കോപ്പുകള്‍ എന്നിവ വില്‍ക്കുന്ന കടകള്‍ക്കും ഉത്തരവ് ബാധകമാണ്. മൊത്ത ചില്ലറ മേഖലയില്‍ ഒരുപോലെ 70 ശതമാനം സ്വദേശിവത്കരണം ബാധകമായിരിക്കും.

You might also like

Leave A Reply

Your email address will not be published.