എംവി അഗസ്റ്റ ആഗോളതലത്തില്‍ ബ്രൂട്ടാലെ 800 എസ് സി എസ് പുറത്തിറക്കി

0

2018 ല്‍ ടൂറിസ്മോ വെലോസ് 800 ല്‍ ആദ്യമായി അവതരിപ്പിച്ച സ്മാര്‍ട്ട് ക്ലച്ച്‌ സിസ്റ്റവുമായാണ് ഈ സ്ട്രീറ്റ്ഫൈറ്റര്‍ വരുന്നത്.ഗിയറുകള്‍ മാറുന്നതിന് നിങ്ങള്‍ ഇപ്പോഴും ഫുട്ട് ലിവര്‍ ഉപയോഗിക്കേണ്ടതുണ്ടെങ്കിലും ക്ലച്ചിന്റെ ഉപയോഗം ആവശ്യമില്ല എന്നതാണ് ശ്രദ്ധേയം. എന്നിരുന്നാലും സ്മാര്‍ട്ട് ക്ലച്ച്‌ സവാരി തെരഞ്ഞെടുത്താല്‍ സാധാരണ ബൈക്ക് പോലെ ഗിയറുകള്‍ മാറ്റാന്‍ അനുവദിക്കുന്നു.ക്ലച്ച്‌ സിസ്റ്റത്തിനു പുറമെ എംവി അഗസ്റ്റ ബ്രൂട്ടാലെ 800 എസ് സി എസ്-നെ രണ്ട് പുതിയ പെയിന്റ് സ്കീമുകള്‍ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. ഏവിയോ ഗ്രേയ്‌ക്കൊപ്പം ഷോക്ക് പേള്‍ റെഡ്, ഡാര്‍ക്ക് മെറ്റാലിക് ഗ്രേ ഓപ്ഷനുകളുള്ള എഗോ സില്‍വര്‍ എന്നിവയാണ് ഇപ്പോള്‍ സ്ട്രീറ്റ്ഫൈറ്ററില്‍ ഇടംപിടിച്ചിരിക്കുന്നത്.മണിക്കൂറില്‍ 237 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ പ്രാപ്തമാണ് ബ്രൂട്ടാലെ 800.

You might also like

Leave A Reply

Your email address will not be published.