ഇന്ത്യയുടെ റഫാലിനെ ചൈനയ്ക്ക് പേടി

0

ഇന്ത്യയുടെ റഫാലിനെ ഭയന്ന് റഫാലിനെ നേരിടാന്‍ പുതിയ യുദ്ധവിമാനം നിര്‍മിയ്ക്കാനൊരുങ്ങി ചൈന. ഫ്രാന്‍സില്‍ നിന്ന് ഇന്ത്യ വാങ്ങിയ റഫാലിനെ നേരിടാന്‍ ചൈനയുടെ കൈവശം ആയുധങ്ങളില്ലെന്ന് വ്യക്തമാക്കുന്നതാണ് ഈ പുതിയ നീക്കം.ഇന്ത്യ റഫാല്‍ വാങ്ങിയതോടെ ഇതിനേക്കാള്‍ മുകളില്‍ നില്‍ക്കുന്ന പോര്‍വിമാനം നിര്‍മിക്കുമെന്നാണ് ചൈന അവകാശപ്പെടുന്നത്. എന്നാല്‍, ഇത് സംബന്ധിച്ച്‌ കൃത്യമായ വിവരങ്ങള്‍ ചൈനീസ് മാധ്യമങ്ങളോ അധികൃതരോ വെളിപ്പെടുത്തിയിട്ടില്ല. ചില രേഖാചിത്രങ്ങള്‍ മാത്രമാണ് പുറത്തുവിട്ടിരിക്കുന്നത്. നിലവില്‍ ചൈനയുടെ ഏറ്റവും വലിയ പോര്‍വിമാനമായ ജെ -20 യുടെ ബി വേരിയന്റാണ് നിര്‍മിക്കാനൊരുങ്ങുന്നത്. ചെങ്ഡു ജെ -20 ‘മൈറ്റി ഡ്രാഗണ്‍’ സ്റ്റെല്‍ത്ത് ഫൈറ്ററുകളുടെ മറ്റൊരു പുതിയ വേരിയന്റിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളാണ് ചൈനീസ് മാധ്യമങ്ങളില്‍ വരുന്നത്. റിപ്പോര്‍ട്ട് ശരിയാണെങ്കില്‍, അതിനര്‍ഥം ചൈന ലോകത്തെ ആദ്യത്തെ രണ്ട് സീറ്റുകളുള്ള സ്റ്റെല്‍ത്ത് പോര്‍വിമാനം വികസിപ്പിക്കുകയാണെന്നാണ്.എന്നാല്‍, അമേരിക്കയുടെ രണ്ട് സീറ്റുകളുള്ള ബി -2 സ്പിരിറ്റ് സ്റ്റെല്‍ത്ത് ബോംബര്‍ പതിറ്റാണ്ടുകളായി തുടരുന്നുണ്ട്.ചെങ്ഡു ഏരിയല്‍ ഡിസൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വര്‍ഷങ്ങളായി നൂതനമായ രണ്ട് സീറ്റുകളുള്ള ജെ -20 നിര്‍മാണത്തിനു പിന്നാലെയാണ് എന്ന വാദം നിലനില്‍ക്കുന്നുണ്ട്. ചൈനീസ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ടു ചെയ്യുന്നത് രണ്ട് സീറ്റുകളുള്ള ജെ -20 ഒരു അതിവേഗ യുദ്ധവിമാനമായി ഉപയോഗിക്കാമെന്നാണ്.

You might also like

Leave A Reply

Your email address will not be published.