ഇന്ത്യയില്‍ ആരോഗ്യ, വിദ്യാഭ്യാസ മേഖലയില്‍ ഏറ്റവും മികച്ച സംസ്ഥാനമായ കേരളം വൃത്തിയുടെ കാര്യത്തില്‍ മാത്രം ഏറ്റവും പിന്നില്‍

0

നഗരവികസനമന്ത്രാലയം നടത്തിയ സ്വച്ഛതാ സര്‍വേയില്‍ ഏറ്റവും കുറഞ്ഞ സ്കോറോടെ (661.26) ഏറ്റവുംപിറകില്‍ നില്‍ക്കുന്ന സംസ്ഥാനമായി കേരളം .ഇന്ദോറും സൂറത്തും നവിമുംബൈയും ആണ് ഈ സര്‍വേയില്‍ മുന്നില്‍ നില്‍ക്കുന്നത്. മൈസൂരുവിന് അഞ്ചാംസ്ഥാനമുണ്ട് . നഗര തദ്ദേശസ്ഥാപനങ്ങളുടെ എണ്ണം നൂറില്‍ കൂടുതലുള്ളതും കുറവുള്ളതും എന്നിങ്ങനെ സംസ്ഥാനങ്ങളെ രണ്ടുതട്ടിലാക്കിയാണ് റാങ്കിങ് നല്‍കിയത് .കേരളം നൂറില്‍ത്താഴെയുള്ള പട്ടികയിലാണ് ഉള്‍പ്പെടുന്നത് . ഇൗവിഭാഗത്തില്‍ 15 സംസ്ഥാനങ്ങളില്‍ ജാര്‍ഖണ്ഡ് ഒന്നാംസ്ഥാനത്ത് (സ്കോര്‍ 2325.42) എത്തിയപ്പോള്‍ പതിനഞ്ചാമതാണ് കേരളം നില്‍ക്കുന്നത് .പത്തുലക്ഷംവരെ ജനസംഖ്യയുള്ള നഗരങ്ങളില്‍ ഛത്തീസ്ഗഢിലെ അംബികാപുര്‍ ആണ് ഒന്നാംസ്ഥാനത്ത്. മൈസൂരു രണ്ടാംസ്ഥാനത്തും ന്യൂഡല്‍ഹി മുനിസിപ്പല്‍ പ്രദേശം മൂന്നാംസ്ഥാനത്തും എത്തി .

You might also like

Leave A Reply

Your email address will not be published.