ഇഐഎ 2020 കരട് പിന്‍വലിക്കുക : റിയാദ് കേളി

0

റിയാദ്> സംഘപരിവാര്‍ സര്‍ക്കാരിന്റെ കോര്‍പ്പറേറ്റ് പ്രീണന നയങ്ങളുടെ പിന്തുടര്‍ച്ചയായ ഇഐഎ 2020 (പാരിസ്ഥിതിക ആഘാത വിലയിരുത്തല്‍) കരട് പിന്‍വലിക്കണമെന്നും, അന്തിമ വിജ്ഞാപനം ഇറക്കുന്നതില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്തിരിയണമെന്നും റിയാദ് കേളി കലാസാംസ്കാരിക വേദി ആവശ്യപ്പെട്ടു.പുതിയ വ്യവസായങ്ങളും മറ്റു സംരംഭങ്ങളും ആരംഭിക്കുന്നതിന് പാരിസ്ഥിതിക അനുമതിയുടെ ആവശ്യമില്ലെന്നും, ഡാമുകളുടെയും ഖനികളുടെയും റോഡുകളുടെയും വികസന പ്രവര്‍ത്തികള്‍ നടക്കുന്നതിന് മുന്‍പ് പൊതുജനങ്ങളുടെ അഭിപ്രായം ആരായേണ്ടതില്ലെന്നും മറ്റുമുള്ള പരിസ്ഥിതിയുടെ വിനാശത്തിന് കാരണമായേക്കാവുന്ന നിരവധി നിര്‍ദ്ദേശങ്ങളാണ് കരടില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. ലോകത്താകമാനം പരിസ്ഥിതി സംരക്ഷണത്തിന് വേണ്ടി നടക്കുന്ന നീക്കങ്ങളെ തീര്‍ത്തും അവഗണിക്കുന്ന നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ ഈ കരട് അന്തിമ വിജ്ഞാനപനമാക്കുന്നതില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്തിരിയണമെന്ന് കേളി സെക്രട്ടറിയറ്റിന്റെ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

You might also like

Leave A Reply

Your email address will not be published.