ആര്‍ 18 ഡ്രാഗ്സ്റ്റര്‍ അവതരിപ്പിച്ച്‌ ബിഎംഡബ്ല്യു

0

വണ്‍-ഓഫ് ബി‌എം‌ഡബ്ല്യു ആര്‍ 18 ഡ്രാഗ്‌സ്റ്റര്‍‌ ആര്‍ 18 ക്രൂയിസറിന്റെ സ്ട്രിപ്പ് ഡൗണ്‍‌, ട്രിക്ക്ഡ് പതിപ്പാണ്.ഒരു ആര്‍ 18 ക്രൂയിസര്‍ ആര്‍ 18 ഡ്രാഗ്സ്റ്ററാക്കി മാറ്റുന്നതിനായി, റോളണ്ട് സാന്‍ഡ്സ്, പിന്‍ സസ്പെന്‍ഷന്‍ പൂര്‍ണ്ണമായും നീക്കം ചെയ്യുകയും ഫ്രെയിം പരിഷ്കരിക്കുകയും ചെയ്തു. മുന്നിലും പിന്നിലുമുള്ള ഫെന്‍ഡറുകളും പരിഷ്കരിച്ചു.സ്റ്റെയിന്‍‌ലെസ് സ്റ്റീല്‍, അലുമിനിയം എക്‌സ്‌ഹോസ്റ്റ് ടിപ്പുകള്‍ എന്നിവ ഉപയോഗിച്ച്‌ നിര്‍മ്മിച്ച ഇരട്ട മെഗാഫോണ്‍ യൂണിറ്റ് ബൈക്കിലെ സ്റ്റോക്ക് എക്‌സ്‌ഹോസ്റ്റിന് പകരം നല്‍കി.റോളണ്ട് സാന്‍ഡ്സ് ഡിസൈനില്‍ നിന്നുള്ളതാണ് ഹൈഡ്രോളിക് ഫ്രണ്ട് ബ്രേക്കും, ക്ലച്ച്‌ മാസ്റ്റര്‍ സിലിണ്ടറുകളും. ഇന്ധന ടാങ്ക് സ്റ്റോക്കാണ്, മോട്ടോര്‍സൈക്കിള്‍ റോളണ്ട് സാന്റഡ്സിന്റെ ടീമിലെ ക്രിസ് വുഡ് കൈകൊണ്ട് പെയിന്റ് ചെയ്തതാണ്.ബി‌എം‌ഡബ്ല്യു ആര്‍ 18 ഡ്രാഗ്‌സ്റ്റര്‍ സ്റ്റോക്ക് 1,802 സിസി ബോക്‍സര്‍-ട്വിന്‍ എഞ്ചിന്‍ ഉപയോഗിക്കുന്നു, ഇത് എയര്‍ & ഓയില്‍-കൂള്‍ഡ് യൂണിറ്റാണ്.

You might also like

Leave A Reply

Your email address will not be published.