കോവിഡ് മഹാമാരിയെ തുടര്‍ന്ന് അടുത്ത മൂന്ന് വര്‍ഷത്തെ ക്രിക്കറ്റ് ടൂര്‍ണമെന്റുകളുടെ ഷെഡ്യൂള്‍ താളംതെറ്റിയിരിക്കുകയാണ്. ഇങ്ങനെയൊരു സാഹചര്യത്തിലാണ് ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളില്‍ നടക്കേണ്ട 50 ഓവര്‍ ക്രിക്കറ്റ് ലോകകപ്പ് ആറ് മാസം വെെകി നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.2023 ഒക്‌ടോബര്‍-നവംബര്‍ മാസങ്ങളിലായിരിക്കും ലോകകപ്പ് നടക്കുകയെന്ന് ഐസിസി അറിയിച്ചു. അടുത്ത മൂന്ന് വര്‍ഷവും ഐസിസി ക്രിക്കറ്റ് ടൂര്‍ണമെന്റുകള്‍ നടക്കും. ഈ വര്‍ഷത്തെ ടി20 ടൂര്‍ണമെന്റ് കോവിഡ് മഹാമാരിയെ തുടര്‍ന്ന് 2021 ലേക്ക് മാറ്റിയിട്ടുണ്ട്. 2022 ലും ടി20 ടൂര്‍ണമെന്റ് നടക്കണം. അതിനാല്‍ 2023 ലെ 50 ഓവര്‍ ക്രിക്കറ്റ് ലോകകപ്പിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം വേണ്ടിവരും.ഓസ്ട്രേലിയയില്‍ ഈ വര്‍ഷം ഒക്ടോബറില്‍ ആരംഭിക്കേണ്ടിയിരുന്ന ട്വന്റി20 ലോകകപ്പ് ക്രിക്കറ്റ് മത്സരങ്ങള്‍ മാറ്റിവച്ചതായി ഇന്നലെയാണ് അറിയിച്ചത്. ഓസ്ട്രേലിയയില്‍ വീണ്ടും കോവിഡ് വ്യാപനമുണ്ടായ സാഹചര്യത്തിലാണ് നടപടി. ഒക്ടോബര്‍ 18 മുതല്‍ നവംബര്‍ 15 വരെ ഓസ്‌ട്രേലിയയില്‍ നടക്കേണ്ടതായിരുന്നു മത്സരങ്ങള്‍. എന്നാല്‍ വിക്ടോറിയ സംസ്ഥാനത്ത് കോവിഡ് കേസുകളുടെ രണ്ടാം കുതിച്ചുചാട്ടമുണ്ടായപ്പോള്‍ മേയ് മാസത്തില്‍ തന്നെ ആതിഥേയത്വം വഹിക്കാനുള്ള ബുദ്ധിമുട്ട് ഓസ്ട്രേലിയ ക്രിക്കറ്റ് ബോര്‍ഡ് പ്രകടിപ്പിച്ചിരുന്നു.ഐസിസി പുരുഷ വിഭാഗം ടി 20 ലോകകപ്പ് 2021 ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായിനടക്കുമെന്നും 2021 നവംബര്‍ 14ന് ഫൈനല്‍ നടക്കുമെന്നും ഐസിസി വ്യക്തമാക്കി. 2022ലെ ടി 20 ലോകകപ്പ് ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലാണ്. നവംബര്‍ 13 നാവും ഫൈനല്‍. ഐസിസി മെന്‍സ് ക്രിക്കറ്റ് ലോകകപ്പ് 2023 ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ ഇന്ത്യയില്‍ നടക്കും. 2023 നവംബര്‍ 26 നാവും ഫൈനല്‍. ട്വന്‍റി20 ലോകകപ്പ് മാറ്റിയതോടെ ബിസിസിഐക്ക് ഈ വര്‍ഷത്തെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ യുഎഇയില്‍ സംഘടിപ്പിക്കാന്‍ വഴിയൊരുങ്ങും.